ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയാണ് (ഐ.സി.പി) ഇക്കാര്യം അറിയിച്ചത്.സ്മാര്‍ട്ട് ചാനലുകളിലൂടെ ലഭ്യമാകുന്ന വിസ, എന്‍ട്രി പെര്‍മിറ്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട 15 സേവനങ്ങള്‍ അപ്ഡേറ്റ് ചെയ്തത് അറിയിച്ചാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 60, 180 ദിന കാലയളവിലേക്കുള്ള സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളാണ് ഇത്തരത്തില്‍ ലഭിക്കുക. ഇതു സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.പ്രാബല്യത്തില്‍ വരുന്നതോടെ പ്രവാസികളടക്കമുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന സംവിധാനമാകുമിത്. 90 ദിവസത്തെ സന്ദര്‍ശക വിസ ഉടമകള്‍ക്ക് 30 ദിവസത്തേക്ക് ഒറ്റത്തവണ വിസ നീട്ടലിനും പുതിയ പരിഷ്കരണം അനുമതി നല്‍കുന്നുണ്ട്. 1000 ദിര്‍ഹമാണ് ഇതിന് ചെലവ് വരുന്നത്.എന്നാല്‍, രാജ്യംവിട്ട് പുതിയ വിസയില്‍ വരുമ്ബോള്‍ രണ്ടോ മൂന്നോ മാസം താമസിക്കാന്‍ കഴിയും. യു.എ.ഇ താമസ വിസയുള്ളവര്‍ക്ക് മാതാപിതാക്കള്‍, പങ്കാളി, മക്കള്‍ എന്നിവരെ സ്വന്തം സ്പോണ്സര്ഷിപ്പില് 90 ദിവസത്തെ വിസയില്‍ കൊണ്ടുവരാനും പുതിയ പരിഷ്കരണം വഴി സാധിക്കും.കുറഞ്ഞത് 8000 ദിര്‍ഹമോ അതില്‍ കൂടുതലോ ശമ്ബളമുള്ളവര്‍ക്കാണ് വ്യക്തിഗത വിസ ലഭിക്കുക. കൂടാതെ സ്വന്തം പേരില്‍ കെട്ടിട വാടകക്കരാര്‍ ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.അതുപോലെ ആറുമാസത്തില്‍ കൂടുതല്‍ കാലാവധിയുണ്ടെങ്കില്‍ റെസിഡന്‍സി വിസ പുതുക്കുന്നത് നിരോധിച്ചിട്ടുമുണ്ട്.പാസ്പോര്‍ട്ട് അപേക്ഷകള്‍ സമര്‍പ്പിക്കുമ്ബോള്‍ വിരലടയാളത്തില്‍നിന്ന് നിശ്ചയദാര്‍ഢ്യ വിഭാഗത്തിലെ പൗരന്മാര്ക്ക് ഇളവ് നല്‍കുന്നതടക്കം മറ്റു നടപടികളും പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.