പോത്തന്‍കോട് : കൊയ്ത്തൂര്‍ക്കോണം ഈശ്വരവിലാസം യു.പി. സ്കൂളില്‍ നിംസ് മെഡിസിറ്റിയുടെ സഹകരണത്തോടെ സ്കൂള്‍ പി.ടി.എ. സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് സ്കൂള്‍ മാനേജര്‍ ജി. രാമഭദ്രന്‍ ഉത്ഘാടനം ചെയ്തു. പി.റ്റി.എ. പ്രസിഡന്‍റ് യാസ്മിന്‍ സുലൈമാന്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് അനീല സ്വാഗതവും, പി.റ്റി.എ. വൈസ് പ്രസിഡന്‍റ് നന്ദു കൃതജ്ഞതയും പറഞ്ഞു.

നേത്രപരിശോധന, ദന്തപരിശോധന, ജനറല്‍ മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. സൗജന്യ മെഡിക്കല്‍ ക്യാമ്പ് കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രയോജനകരമായി.