ഡ്രൈവര്‍ സീറ്റിന്റെ അടിയില്‍ രണ്ട് കുപ്പികളിലായി പെട്രോള്‍ സൂക്ഷിച്ചിരുന്നു, ഇതാണ് തീ ആളിപ്പടരാന്‍ ഇടയാക്കിയതെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നിഗമനം.തിപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെങ്കിലും പെട്രോള്‍ സൂക്ഷിച്ച കുപ്പികളാണ് തീ ആളിപ്പടരാന്‍ ഇടയാക്കിയതെന്നാണ് നിഗമനം. എയര്‍ പ്യൂരിഫയറും അപകടത്തിന്റെ ആഘാതം കൂട്ടിയതായാണ് കണ്ടെത്തല്‍.അപകടത്തില്‍ കുറ്റിയാട്ടൂര്‍ സ്വദേശിയായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. പ്രസവവേദനയെ തുടര്‍ന്ന് റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്ബോഴാണ് അപകടം. വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. മരിച്ച ഇരുവരും വാഹനത്തിന്റെ മുന്‍വശത്താണ് ഇരുന്നിരുന്നത്. അപകടം നടക്കുമ്ബോള്‍ റീഷയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേരും വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
Related Posts