ബയേണ് മുന്നില്‍ പി എസ് ജി സൂപ്പര്‍നിര നിശബ്ദം

0

മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു പി എസ് ജിയുടെ വിജയം. ലയണല്‍ മെസ്സിയും നെയ്മറും ആദ്യ ഇലവനില്‍ ഉണ്ടായിരുന്നു എങ്കിലും അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പിഎസ്ജി പാടുപെടുന്നതാണ് ഇന്ന് കണ്ടത്. കൗണ്ടര്‍ അറ്റാക്കുകള്‍ക്കായി കാത്തിരിക്കുന്ന പി എസ് ജിയെ ആണ് സ്വന്തം ഹോന്‍ ഗ്രൗണ്ടില്‍ കണ്ടത്. കൈലിയന്‍ എംബാപ്പെ ബെഞ്ചിലായിരുന്നു.മത്സരത്തിന്റെ 53-ാം മിനിറ്റില്‍ ഇടതു വിങ്ങില്‍ നിന്ന് അല്‍ഫോന്‍സോ ഡേവീസ് നല്‍കിയ ഉജ്ജ്വലമായ ക്രോസില്‍ നിന്ന് കിംഗ്‌സ്‌ലി കോമന്‍ ആണ് പി എസ് ജിക്ക് ആയി ഗോള്‍ നേടിയത്. തുടര്‍ന്ന് എംബാപ്പെയെ പിഎസ്ജി കളത്തില്‍ര്‍ത്തിച്ചു. അതിനു ശേഷമണ് പി എസ് ജി ഉണര്‍ന്നു കളിച്ചത്. 82-ാം മിനിറ്റില്‍ എംബപ്പെ ഒരു ഗോള്‍ നേടി എങ്കിലും ഗോള്‍ നിഷേധിക്കപ്പെട്ടു.രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ച്‌ ഡിഫന്‍ഡര്‍ ബെഞ്ചമിന്‍ പവാര്‍ഡിനെ സ്റ്റോപ്പേജ് ടൈമില്‍ നഷ്ടപൊഎട്ട മത്സരം ബയേണിന് തിരിച്ചടിയായി എങ്കിലും ബയേണ്‍ വിജയം ഉറപ്പിച്ചു. രണ്ടാം പാദത്തില്‍ ഇനി മ്യൂണിച്ചില്‍ ചെന്ന് അത്ഭുതങ്ങള്‍ കാണിച്ചാലെ പി എസ് ജിയുടെ ചാമ്ബ്യന്‍സ് ലീഗ് സ്വപ്നം ബാക്കിയാവുകയുള്ളൂ‌. പി എസ് ജിക്ക് ഇത് തുടര്‍ച്ചയായ മൂന്നാം പരാജയമാണ്.

You might also like

Leave A Reply

Your email address will not be published.