വാണി ജയറാമിന്റെ ഗാനങ്ങൾ പാടി ബാഷ്‌പാഞ്‌ജി അർപ്പിച്ചു

0

തിരു:- അന്തരിച്ച ഗായിക വാണി ജയറാമിന് തലസ്ഥാനം ആദരാഞ്ജലി അർപ്പിച്ചു. ഗായിക ഭാവനാ രാധാകൃഷ്ണൻ വാണി ജയറാമിന്റെ ഇഷ്ടപ്പെട്ട വിവിധ ഭാഷകളിലായുള്ള ഗാനങ്ങൾ ആലപിച്ചാണ് തന്റെ ആരാധികക്ക് പ്രണാമം അർപ്പിച്ചത്. തുടർന്ന് പ്രമുഖരായ ഗായിക ഗായകൻ മാർ 20 വാണി ജയറാമിന്റെ ഗാനങ്ങൾ പാടി. പ്രേം നസീർ സുഹൃത് സമിതി ഭാരത് ഭവനിൽ നടത്തിയ അനുസ്മരണം ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ഉൽഘാടനം ചെയ്തു. കവി പ്രഭാവർമ്മ മുഖ്യപ്രഭാഷണം നടത്തി. സമിതി പ്രസി ഡണ്ട് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷതയും സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ സ്വാഗതവും ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, സബീർ തിരുമല,കലാപ്രേമി ബഷീർ, ഗോപൻ ശാസ്തമംഗലം, ഡോ: വാഴമുട്ടം ചന്ദ്രബാബു എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. ഗായകരായ അജയ് വെള്ളരിപ്പണ, ജ്യോതിനാഥ്, മിനി കുമാരി , ജ്യോത്സന , ഹരികൃഷ്ണൻ , കൃഷ്ണകുമാർ എന്നിവരാണ് വാണി ഗാനാമൃതത്തിൽ പങ്കെടുത്തത്.

You might also like

Leave A Reply

Your email address will not be published.