വിപുലമായ കർമ്മ പരിപാടികൾ ആസൂത്രണം ചെയ്ത് തണൽ വില്ല്യാപ്പളളി ഖത്തർ ചാപ്റ്റർ ‘വാം അപ്പ് ‘ പ്രോഗ്രാം സംഘടിപ്പിച്ചു

0

പി വി എ നാസർ

ദോഹ : ‘ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ്’ എന്ന ആശയത്തെ മുൻ നിർത്തി തണൽ വില്ല്യാപ്പള്ളി ഖത്തർ ചാപ്റ്റർ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു. ഇതിന്റെ തുടക്കമെന്നോണം മുംതസ പാർക്കിൽ സംഘടിപ്പിച്ച വ്യായാമത്തോടെയുള്ള തുടക്കം ( വാം അപ്പ്) നാട്ടുകാരുടെ നിറ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ട്രയിനർ ഫൈസൽ മലയിൽ പരിശീലനത്തിന് നേതൃത്വം നൽകി.

ചെയർമാൻ ഫൈസൽ ആരോമയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് ഡോക്ടർ നവാസ്, ഡോക്ടർ ഫർഹാൻ എന്നിവർ ചേർന്ന് ആരോഗ്യ ബോധവൽകരണ ക്ലാസ് നടത്തി. വൃക്ക രോഗ ബാധിതരായേക്കാവുന്ന പ്രവാസികളിൽ കൃത്യമായ പരിശോധനകൾ നടത്തി തുടർ ചികിത്സക്ക് വഴിയൊരുക്കുന്നതിന്റെ ഭാഗമായി ലോക കിഡ്‌നി രോഗ ദിനമായ മാർച്ച് 9 മുതൽ ഇതിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. കൂടാതെ തണൽ വില്ല്യാപ്പള്ളിയിൽ 40 ഓളം രോഗികൾക്ക് നൽകി വരുന്ന സൗജന്യ ചികിത്സയുടെ തുടർ പ്രവർത്തനം നടത്തുവാനും, ഇപ്പോൾ പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിൽ നിന്ന് മാറ്റി സ്വന്തം കെട്ടിടം എന്ന ലക്ഷ്യ സാക്ഷാൽക്കാരവും ഖത്തർ കമ്മറ്റിയുടെ മുൻപിലുണ്ട്. വാം അപ്പ് പരിപാടിക്ക് ആവശ്യമായ വിഭവങ്ങൾ ട്രഷറർ വണ്ണാന്റവിട കുഞ്ഞബ്ദുല്ല ഹാജി, കൺവീനർ മാരായ ചാലിയോട്ട് ഇല്ല്യാസ്, അബ്ദുല്ല കോറോത്ത് എന്നിവർ ചേർന്ന് നൽകി. ജനറൽ കൺവീനർ എം പി ഇല്ല്യാസ് മാസ്റ്റർ സ്വാഗതവും, ഓർഗനൈസിംഗ് കൺവീനർ ജാഫർ മേയന നന്ദിയും പറഞ്ഞു.

You might also like
Leave A Reply

Your email address will not be published.