വെറും 250 രൂപയ്ക്ക് പുത്തന്‍ ബോട്ടില്‍ അടിപൊളി ട്രിപ്പ്

0

അഷ്ടമുടി കായലിന്റെ മനോഹാരിത ആസ്വദിക്കാന്‍ 1.9 കോടി രൂപ ചെലവിട്ട് ജലഗതാഗത വകുപ്പ് ഒരുക്കിയ സീ അഷ്ടമുടി ബോട്ട് കായല്‍ യാത്രക്ക് ഒരുങ്ങി.15ന് യാത്രയ്ക്ക് തുടക്കമാകും. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബോട്ടിന്റെ പരീക്ഷണയാത്ര കഴിഞ്ഞ ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. കൊല്ലം ബോട്ട് ജട്ടിയില്‍ നിന്നാരംഭിച്ച യാത്ര പേഴുംതുരുത്തിലെത്തി മടങ്ങി. ജലഗതാഗത വകുപ്പ് ചീഫ് ട്രാഫിക് സൂപ്രണ്ട് സുജിത്ത്, മെക്കാനിക്കല്‍ എന്‍ജിനീയര്‍ അരുണ്‍, കൊല്ലം സ്റ്റേഷന്‍ മാസ്റ്റര്‍ സലിം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.കുട്ടികള്‍ക്ക് ഇളവ്, കുടുംബശ്രീ ഭക്ഷണം ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച സീ അഷ്ടമുടിക്ക് 5.5 മീറ്റര്‍ ഉയരമുണ്ട്. ബോട്ടിന്റെ താഴത്തെ നിലയില്‍ അറുപതും മുകളില്‍ മുപ്പതും സീറ്റുകളുമാണുള്ളത്. ഇരുനിലകളിലും പ്രകൃതി സൗഹ്യദ ടോയ്ലറ്റുകളും ഉണ്ട്. താഴത്തെ നിലയില്‍ 250 ഉം മുകളിലത്തെ നിലയില്‍ 300 രൂപയുമാണ് ഒരാളുടെ നിരക്ക്. കുട്ടികള്‍ക്ക് ഇളവ് അനുവദിക്കും. ടിക്കറ്റുകള്‍ മുന്‍ കൂട്ടി റിസര്‍വ്വ് ചെയ്യാം. കുടുംബ ശ്രീ ഒരുക്കുന്ന ഭക്ഷണം ബോട്ടില്‍ ലഭിക്കും. കുടുംബശ്രീ പ്രവര്‍ത്തകരെ കൊല്ലത്ത് നിന്ന് ആലപ്പുഴയില്‍ എത്തിച്ച്‌ ഇതിനായി പരിശീലനവും നല്‍കിയിരുന്നു.ദിവസം രണ്ട് ട്രിപ്പുകള്‍ ഉണ്ടാവും. രാവിലെ 10ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അഷ്ടമുടി കായലിന്റെ എട്ട് മുടികളുംകണ്ട് കല്ലടയാര്‍ വഴി ഉച്ചക്ക് മടങ്ങിയെത്തും. സാമ്ബ്രാണിക്കോടിയില്‍ അല്പനേരം നിര്‍ത്തിയിടും.

You might also like
Leave A Reply

Your email address will not be published.