സംസ്ഥാനത്ത് ടൈപ്പ് വൺ പ്രമേഹമുള്ള നൂറുകണക്കിന് കുട്ടികൾ സർക്കാരിന്റെ ‘മിഠായി’ക്കായി നീക്കിവെച്ചത് 3.8 കോടിമാത്രം
കോഴിക്കോട്: രണ്ടായിരത്തോളം കുട്ടികൾ സാമൂഹികസുരക്ഷാമിഷന്റെ പദ്ധതിയിൽ രജിസ്റ്റർചെയ്തിട്ടുണ്ട്. അതിൽ 1250 പേർക്കാണ് ചികിത്സ നൽകുന്നത്. മിഠായിയുടെ ഭാഗമായി അഞ്ചും വിവിധ പദ്ധതികളിലുൾപ്പെടുത്തി നാലും കുട്ടികൾക്ക് ഇൻസുലിൻപമ്പ് നൽകിയിട്ടുണ്ട്. ശരീരത്തിൽ ഇൻസുലിൻ ഉത്പാദിപ്പിക്കപ്പെടാതിരിക്കുന്ന അവസ്ഥയാണ് ടൈപ്പ് വൺ പ്രമേഹം. സൂചികുത്താതെ കുട്ടികളുടെ ശരീരത്തിലേക്ക് ആവശ്യാനുസരണം ഇൻസുലിൻ എത്തിക്കുന്നതിനുള്ള പമ്പ്, അതുപോലെ ഷുഗർനില അറിയാനുള്ള സെൻസറിങ് സംവിധാനമായ കണ്ടിന്യുസ് ഗ്ലൂക്കോസ് മോണിറ്ററിങ് (സി.ജി.എം.) എന്നിവ നൽകണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം