Jioയില്‍ 895 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ വര്‍ഷം മുഴുവനും ഇന്റര്‍നെറ്റ്!

0

ജിയോ 895 റീചാര്‍ജ് പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളിങ് സൗകര്യം ലഭ്യമാണ്. 28 ദിവസത്തെ വാലിഡിറ്റിയില്‍ 12 പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. അതായത്, ഇത് അനുസരിച്ച്‌, നിങ്ങള്‍ക്ക് പ്ലാനില്‍ ആകെ 336 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഈ സമയത്ത്, നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് കോളും ലഭിക്കുന്നതാണ്. ഇതോടൊപ്പം 28 ദിവസത്തേക്ക് 2 ജിബി ഡാറ്റയും ലഭിക്കും.

ജിയോ പ്രീപെയ്ഡ് പ്ലാന്‍

ഈ റീചാര്‍ജ് പ്ലാനില്‍, 28 ദിവസത്തേക്ക് 50 SMS ലഭിക്കുന്നു. മൊത്തത്തില്‍, എല്ലാ സൗകര്യങ്ങളും ഈ പ്ലാനില്‍ ലഭ്യമാണ്. അതിനാല്‍ ഇത് ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ പ്ലാനാണ്. എന്നാല്‍ ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ പ്ലാന്‍ ലഭിക്കൂ. മറ്റ് സ്‌മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ പ്ലാനിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കില്ല.

ജിയോ 186 പ്രീപെയ്ഡ് പ്ലാന്‍

ജിയോ 186 പ്രീപെയ്ഡ് പ്ലാനിന്റെ സാധുത 28 ദിവസമാണ്. ഈ പ്ലാനില്‍ പ്രതിദിനം 1 GB ഡാറ്റ ലഭിക്കുന്നു. ഇതോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളുകളുടെ സൗകര്യവും ഒരുക്കിയിട്ടുണ്ട്. എസ്‌എംഎസ് സൗകര്യവും ഈ പ്ലാനില്‍ പ്രത്യേകം നല്‍കിയിട്ടുണ്ട്. അതായത്, നിങ്ങള്‍ക്ക് പ്രതിദിനം 100 SMS ലഭിക്കും. ഏത് നമ്ബറിലും നിങ്ങള്‍ക്ക് ഇവ ഉപയോഗിക്കാം. ജിയോ ടിവി, ജിയോ സിനിമ എന്നിവയുടെ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനില്‍ നല്‍കിയിട്ടുണ്ട്. ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്കും ഈ പ്ലാന്‍ ലഭ്യമാണ്.

You might also like
Leave A Reply

Your email address will not be published.