യറിന്റെ പേശീ ദൗർബല്യം ഉള്ള ഭാഗത്ത് ഒരു മുഴയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഈ മുഴ സാവധാനം വലുതാകുന്നതും ആദ്യഘട്ടത്തിൽ വേദന ഇല്ലാത്തതുമായിരിക്കും. പക്ഷേ, പിന്നീട് തുടർച്ചയായി വേദനയും അസ്വസ്ഥതയും അനുഭവപ്പെടാൻ തുടങ്ങും. ഹെർണിയ പുറത്തേക്ക് തള്ളി വരുമ്പോൾ അസ്വസ്ഥത ഉണ്ടാകുമെങ്കിലും കിടക്കുമ്പോഴും കൈ കൊണ്ട് പതുക്കെ അമർത്തുമ്പോഴും മുഴ ഉള്ളിലേക്ക് പോകും. പലരും ഇതിന്റെ ലക്ഷണങ്ങൾ അവഗണിക്കുന്നതിനാൽ ഹെർണിയയുടെ പല കേസുകളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു. ഇൻഗ്വിനൽ (ഗ്രോയിൻ) ഹെർണിയ, ഫെമറൽ ഹെർണിയ, പൊക്കിൾ ഹെർണിയ, ഹിയാറ്റൽ ഹെർണിയ എന്നിങ്ങനെ നിരവധി തരം ഹെർണിയകളുണ്ട്. പ്രായം, പരിക്ക് മൂലമുള്ള വയറിനുണ്ടാകുന്ന ക്ഷതം, പാരമ്പര്യം, മലബന്ധം, ആവർത്തിച്ചുള്ള ചുമ, പെട്ടെന്നുള്ള ഭാരക്കൂടുതൽ എന്നിവയാണ് ഹെർണിയയിലേക്ക് നയിക്കുന്ന അപകട ഘടകങ്ങൾ. ലോകമെമ്പാടും നടത്തുന്ന ഏറ്റവും സാധാരണമായ ശസ്ത്രക്രിയയാണ് ഹെർണിയ ശസ്ത്രക്രിയ. നിങ്ങളുടെ അടിവയറ്റിൽ വീക്കമോ നീർക്കെട്ടോ ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, ഉടൻ തന്നെ ഒരു സർജനെ സമീപിക്കുക. ശസ്ത്രക്രിയയ്ക്കു ശേഷം ശരീരം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ആദ്യത്തെ കുറച്ച് മാസത്തേക്ക് ആയാസമുള്ള ജോലികൾ ചെയ്യരുത്. അതിനാൽ കഠിനമായ ജോലികളും പ്രവർത്തനങ്ങളും ചെയ്യുന്നത് ഒഴിവാക്കുക.