സാധാരണക്കാരുടെ ജീവിതത്തെ ഇത് സാരമായി ബാധിക്കും.
മരുന്നുകളുടെ മൊത്തവില സൂചികയില്‍ വര്‍ഷം തോറും 12.12 ശതമാനം വരെ വര്‍ദ്ധനവിന് കേന്ദ്രം കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് 900 ത്തോളം മരുന്നുകളുണ്ടാക്കാന്‍ ഉപയോഗിക്കുന്ന 384 മോളിക്യൂളുകളുടെ വില ഗണ്യമായി ഉയരുന്നതാണ് ജീവന്‍ രക്ഷാ മരുന്നുകളുടെ വിലയിലും 2% വര്‍ദ്ധനയ്ക്ക് ഇടയാക്കുന്നത്.
സംസ്ഥാന ബഡ്ജറ്റിലെ ലിറ്ററിന് രണ്ടു രൂപ ഇന്ധന സെസ് ചരക്ക് ഗതാഗത മേഖലയെ ബാധിക്കും. അവശ്യസാധനങ്ങളുടെ വില വര്‍ദ്ധനയ്ക്ക് അത് കാരണമാകും. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ദ്ധിക്കും. ഇതനുസരിച്ച് രജിസ്ട്രേഷന്‍ ഫീസിലും വര്‍ദ്ധനയുണ്ടാകും. കോര്‍ട്ട് ഫീ സ്റ്റാമ്ബ്, ഫ്ളാറ്റുകളുടെ മുദ്രപ്പത്ര വിലയും കൂട്ടും. കെട്ടിട നികുതിയും കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസും വര്‍ദ്ധിക്കും. വൈദ്യുതി തീരുവയിലും മാറ്റം വരും.
കേന്ദ്ര ബഡ്ജറ്റ് പ്രകാരം സ്വര്‍ണം, വെള്ളി, രത്നം, വസ്ത്രങ്ങള്‍, കുട എന്നിവയുടെ വില കൂടും. സ്വര്‍ണക്കട്ടികള്‍ കൊണ്ട് നിര്‍മ്മിച്ചവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ വര്‍ദ്ധിക്കുന്നതോടെ സ്വര്‍ണത്തിന് വീണ്ടും വില ഉയരും. സംസ്ഥാന ബഡ്ജറ്റിലൂടെ മദ്യത്തിനും കേന്ദ്ര ബഡ്ജറ്റിലൂടെ സിഗററ്റിനും വില കൂടും.
വില കൂടുന്ന മരുന്നുകള്‍
ജീവന്‍രക്ഷാ മരുന്നുകള്‍,വേദന സംഹാരികള്‍,ഹൃദ്രോഗ മരുന്നുകള്‍,ആന്റിബയോട്ടിക്സ്, പ്രതിരോധ മരുന്നുകള്‍. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി ജീവന്‍ രക്ഷാമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ അത്തരം മരുന്നുകളുടെ വില വര്‍ദ്ധന 2% ആയി പരിമിതപ്പെടും.
വാഹനവിലയും വര്‍ദ്ധിക്കും
1. കേന്ദ്ര ബഡ്ജറ്റില്‍: ഇറക്കുമതി ചെയ്ത ആഡംബര കാറുകള്‍ക്കും ഇലക്‌ട്രിക് വാഹനങ്ങള്‍ക്കുള്ള കസ്റ്റംസ് ഡ്യൂട്ടി 60ല്‍ നിന്ന് 70 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. വാഹനങ്ങളില്‍ തത്സമയം മലിനീകരണം പരിശോധിക്കുന്ന ഓണ്‍ ബോര്‍ഡ് ഡയഗ്‌നോസ്റ്റിക് ഉപകരണം ഘടിപ്പിക്കേണ്ടി വരുന്നത് കൂടിയാകുമ്ബോള്‍ 10,000 മുതല്‍ 30,000 രൂപ വരെ വില വര്‍ദ്ധിക്കും. എന്‍ട്രി ലെവല്‍ സ്‌കൂട്ടറുകള്‍ക്ക് 2500രൂപ കൂടും.
2. സംസ്ഥാന ബഡ്ജറ്റില്‍: 5 ലക്ഷം വരെ വിലയുള്ള വാഹനങ്ങള്‍ക്ക് 1%, 5 മുതല്‍ 15ലക്ഷം വരെയുള്ളവയ്ക്ക് 2%, അതിനു മുകളില്‍ ഒരു ശതമാനം നികുതി വര്‍ദ്ധന. ഇതിലൂടെ വാഹനങ്ങള്‍ക്ക് 30,000 രൂപ വരെ കൂടും.