ഒടിയനും മരക്കാറിനും ശേഷം ഏറ്റവും വലിയ റിലീസ്ദുല്‍ഖര്‍ സല്‍മാന്‍ മാസ്സ് ആക്ഷന്‍ എന്‍്റര്‍ടൈനര്‍ കിംഗ് ഓഫ് കൊത്ത ഓണം റിലീസായി തിയറ്ററുകളിലേക്ക് ഒരുങ്ങുകയാണ്. വമ്ബന്‍ റിലീസ് ആണ് ചിത്രത്തിനുവേണ്ടി നിര്‍മ്മാതാക്കളും വിതരണക്കാരും പദ്ധതി ചെയ്യുന്നത്.ദുല്‍ഖറിന്റെ എക്കാലത്തെയും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. കേരളത്തില്‍ മാത്രമായി 500ല്‍ പരം തിയേറ്ററുകളിലാണ് ചിത്രം ചാര്‍ട്ട് ചെയ്യുവാന്‍ ഒരുങ്ങുന്നത്. മോഹന്‍ലാല്‍ ചിത്രങ്ങളായ ഒടിയനും മരക്കാര്‍ അറബിക്കടലിന്‍്റെ സിംഹത്തിനും ശേഷം മോളിവുഡ് കണ്ട ഏറ്റവും വലിയ റിലീസിനാണ് കിംഗ് ഓഫ് കൊത്ത ഒരുങ്ങുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം എത്തും.ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്‍്റെ സംവിധാനം.രണ്ട് കാലഘട്ടങ്ങളുടെ കഥ പറയുന്ന പീരിയഡ് ഡ്രാമ ആയിട്ടാണ് ഒരുങ്ങുന്നത്. അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. നിമിഷ രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഐശ്വര്യ ലക്ഷ്മി, ശാന്തി കൃഷ്ണ, ഗോകുല്‍ സുരേഷ്, ധ്രുവ് വിക്രം, ചെമ്ബന്‍ വിനോദ് ജോസ്, നൈല ഉഷ, സുധി കോപ്പ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Related Posts