ഗവർണർ എത്തീംഖാന കുട്ടികൾക്കൊപ്പം നോമ്പ് തുറന്നു

0

തിരുവനന്തപുരം: വള്ളക്കടവിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം എത്തീംഖാന (orphanage) വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് നോമ്പ് തുറ (ഇഫ്താർ) ഒരുക്കി കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ.

നോമ്പ് തുറക്ക് ആവശ്യമായ വിഭവങ്ങൾ എത്തിച്ച ശേഷം എത്തീംഖാനയിൽ എത്തിയ ഗവർണർ തന്നെ സ്വീകരിക്കാൻ കാത്തുനിന്ന കുട്ടികളെ വരിപുണരുകയും ചേർത്ത് നിർത്തുകയും അവർക്കൊപ്പം പ്രാർത്ഥനകളിൽ പങ്കെടുക്കുകയും ചെയ്തു.

വിഭവ സമൃതമായ നോമ്പ്തുറക്ക് ശേഷം നൂറോളം വരുന്ന വിദ്യാർത്ഥികൾക്ക് പെരുനാൾ വസ്ത്രവും നൽകി. ഗവർണറുടെ എ. ഡി. സി ഡോ: അരുൾ ആർ.ബി കൃഷ്ണ I.P.S. എത്തീംഖാന പ്രസിഡന്റ് M.K നാസറുദ്ധീൻ. വള്ളക്കടവ് മുസ്ലിം ജമാഅത് പ്രസിഡന്റ് A സൈഫുദ്ധീൻ ഹാജി. എത്തീംഖാന ഭാരവാഹികളായ Adv. M.M ഹുസൈൻ. എ. റഹുമത്തുള്ള. E സുധീർ. B സുലൈമാൻ. A ഹാജ നാസിമുദ്ധീൻ. ഇമാംമുമാർ പ്രമുഖ വ്യക്തികൾ സമ്മന്തിച്ചു.

You might also like
Leave A Reply

Your email address will not be published.