താനൊരു സാധാരണ പെണ്‍കുട്ടി ആയിരുന്നെങ്കില്‍ തന്റെ കൂ‌ടെ ഇന്ന് കാണുന്ന പല സുഹൃത്തുക്കളും ഉണ്ടാകുമോ എന്ന് സംശയമാണെന്ന് സാനിയ ഇയ്യപ്പന്‍

0

കയ്യില്‍ പൈസ ഉള്ളത് കൊണ്ട് മാത്രമാണ് ചിലര്‍ കൂടെ ഉള്ളതെന്ന് തോന്നാറുണ്ടെന്നും സാനിയ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് സാനിയ ഇത്തരത്തില്‍ തുറന്ന് പറഞ്ഞത്.തന്റെ ഏറ്റവും വലിയ സുഹൃത്ത് അമ്മയാണെന്നും സത്യസന്ധമായി കാര്യങ്ങള്‍ തുറന്ന് പറയുന്ന കുറച്ച്‌ സൗഹൃദങ്ങള്‍ തനിക്കുണ്ടെന്നും സാനിയ പറഞ്ഞു. ആക്ടിങ് കൊണ്ട് എവിടെ എത്താനാണെന്ന് ചോദിക്കുന്നവരോട് അമ്മ വ്യക്തമായ മറുപടിയും നല്‍കാറുണ്ടെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.’ചില സമയത്ത് ഞാന്‍ ആലോചിക്കാറുണ്ട്, ഞാനൊരു സാധാരണ പെണ്‍കുട്ടി ആയിരുന്നെങ്കില്‍, വെറുതെ സ്‌കൂളില്‍ പോയി പഠിച്ചിറങ്ങി സാധാരണ ഗതിയില്‍ ജീവിക്കുകയായിരുന്നെങ്കില്‍ ഇന്ന് കാണുന്ന പലരും ഉണ്ടാവുമോ? എനിക്ക് അറിയില്ല. ഞാന്‍ ഒരിക്കലും അവരെ ജഡ്ജ് ചെയ്ത് പറയുകയല്ല. പക്ഷേ ചില സമയത്ത് ആ ഒരു വൈബാണ് കിട്ടുന്നത്. എന്റെ കയ്യില്‍ പൈസ ഉള്ളത് കൊണ്ടാണ് അവര്‍ കൂടെ ഉള്ളത് എന്ന് തോന്നും.എനിക്ക് കുറച്ച്‌ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. നീ ചെയ്യുന്നതെല്ലാം ശരിയാണെന്നാണ് അവര്‍ പറയുന്നത്. പക്ഷേ ഉള്ളില്‍ എനിക്കറിയാം, ഞാന്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ ശരിയല്ലെന്ന്. പക്ഷേ ചില സുഹൃത്തുക്കള്‍ എന്റെ മുഖത്ത് നോക്കി പറയും നല്ല വൃത്തികേടാണ് ചെയ്യുന്നതെന്ന്. അങ്ങനെ പറയുന്ന സുഹൃത്തുക്കളാണ് നല്ലത്.എന്റെ സുഹൃത്തുക്കളില്‍ ഏറ്റവും മെയ്ന്‍ അമ്മയാണ്. അമ്മയോട് എല്ലാ ദിവസവും എല്ലാ കാര്യവും അപ്ഡേറ്റ് ചെയ്യുന്ന ആളല്ല ഞാന്‍. പക്ഷേ ഒന്നും പറ്റാതെ പൊട്ടിത്തെറിക്കും എന്നൊരു പോയിന്റില്‍ പതുക്കെ അമ്മയുടെ അടുത്ത് പോവും. അമ്മ കൃത്യമായ ഉപദേശത്തോടെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കി തരും. മോളെ ഇങ്ങനെ വിട്ടോ എന്നൊക്കെ അമ്മയോട് പറയാറുന്നവരുണ്ട്. ആക്ടിങ് കൊണ്ട് എവിടെ എത്താനാണെന്ന് ചോദിക്കും. നിങ്ങളുടെ മക്കള്‍ ഡോക്ടേഴ്സും എഞ്ചിനിയേഴ്സും ആകുമ്ബോഴേക്കും അവര്‍ക്കൊക്കെ ഒന്ന് സമാധാനിക്കാന്‍ സിനിമയല്ലേ കാണുന്നത്, അപ്പോള്‍ എന്റെ മോള്‍ അവിടെ ഉണ്ടാവട്ടെ എന്നാണ് അമ്മ പറഞ്ഞത്,’ സാനിയ പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.