ദുരിതമനുഭവിക്കുന്നവരെ കൂടെ നിർത്തുന്നതിലൂടെയാണ് യഥാർത്ഥ സംതൃപ്തി അനുഭവിച്ചറിയുകയെന്ന് ഡോക്ടർ ഇദിരീസ്
പി വി എ നാസർ
നിരാലംബരും നിസ്സഹായവസ്ഥയിലും ഉള്ള രോഗികളെ കൂടെ നിർത്തുന്നതിലും അവരുടെ കണ്ണീരിന് അറുതി വരുത്തുകയും ചെയ്യുന്നതിലൂടെയാണ് യഥാർത്ഥ സംതൃപ്തി അനുഭവിച്ചറിയാൻ കഴിയുകയുള്ളൂ എന്ന് തണൽ ചെയർമാൻ ഡോക്ടർ ഇദിരീസ് അഭിപ്രായപ്പെട്ടു.
രോഗവും കഷ്ടപ്പാടും അവരുടെ വിധിയാണെന്ന് പറഞ്ഞ് മാറി നിൽക്കാൻ സമുഹത്തിന് അധികാരമില്ല. രോഗമെത്ര തീവ്രമായതായാലും സമൂഹം കൂടെയുണ്ടങ്കിൽ അവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ കഴിയുക തന്നെ ചെയ്യുമെന്ന് അദ്ദേഹം നിരവധി ഉദാഹരണ സഹിതം വ്യക്തമാക്കി.
തണൽ വില്ല്യാപ്പള്ളി ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച “ചാറ്റ് വിത്ത് ഡോക്ടർ ഇദിരീസ്” പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെയർമാൻ ഫൈസൽ അരോമ അധ്യക്ഷത വഹിച്ചു. ഡോക്ടർ അബ്ദുസ്സമദ്, ഡോക്ടർ ഫർഹാൻ, ഡോക്ടർ നവാസ്, ഇ കെ മുഹമ്മദ് ഷരീഫ് സംസാരിച്ചു.
നാട്ടിൽ നിന്നും ഖത്തറിലെത്തിയ തണൽ വില്ല്യാപ്പള്ളി കേന്ദ്ര കമ്മറ്റി എക്സിക്യുട്ടീവ് അംഗവും കെട്ടിട നിർമ്മാണ കമ്മറ്റി ചെയർമാനുമായ പാലോളി ഇസ്മയിൽ തണൽ വില്യാപ്പള്ളിയിൽ നടത്തുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു. അബ്ദുള്ള കോറോത്ത്, മിതാഷ് മുഹമ്മദ്, വണ്ണാന്റെവിട കുഞ്ഞബ്ദുള്ള ഹാജി, റിയാസ് മംഗലാട്, ചാലിയോട്ട് ഇല്ല്യാസ്, PKK അബ്ദുള്ള, നാസർ മെടിയേരി, അബ്ദുൽ ഖയ്യൂം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വാം നൽകി.
ജനറൽ കൺവീനർ എം പി ഇല്ല്യാസ് മാസ്റ്റർ സ്വാഗതവും ഷംസീർ വെങ്ങപ്പറ്റ നന്ദിയും പറഞ്ഞു.