തിരുവനന്തപുരം : മഅദനിയുടെ ആരോഗ്യനില സംബന്ധിച്ച ആശങ്കകൾ ഉയർന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ മോചനം വരെ തുടരുന്ന സമരങ്ങൾക്ക് നേതൃത്വം നൽകാൻ വിപുലമായ ജനകീയ മുന്നേറ്റം ഉയർന്നു വരണമെന്ന് നാഷണൽ സെക്യുർ കോൺഫറൻസ് സംഘടിപ്പിച്ച ചർച്ച സംഗമം ആവശ്യപ്പെട്ടു. കെ.ടി.ജലീൽ എം എൽ എ ചർച്ച ഉദ്ഘാടനം ചെയ്തു. പി.ടി.എ.റഹീം എം എൽ എ ചർച്ച നയിച്ചു. സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. മനോജ് , സി നായർ , മാധ്യമ പ്രവർത്തകൻ ഭാസു്രേന്ദ്രബാബു,ശാഫി നദ് വി, എ.എൽ എം ഖാസിം, എ.എം. നദ് വി, വിനയ ചന്ദ്രൻ, അഭിഭാഷകൻ ഇടവ ഇഖ്ബാൽ, ഡോ. ഷാജി ജേക്കബ്, വിദുര രാജൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സ്വാഗതം കുന്നുകുഴി വിജയനും നന്ദി അഭിഭാഷകൻ എസ് ഷാനവാസും നടത്തി. NSC ജില്ലാ പ്രസിഡണ്ട് ഡോ. ദസ്തകിർ, ജില്ലാ സെക്രട്ടറി വിദുര രാജൻ അട്ടക്കുളങ്ങര ഷാജഹാൻ,തുടങ്ങിയവർ സംസാരിച്ചു.21.3.2023, 4 മണിക്ക് തിരുവനന്തപുരം ഹൈലാൻഡ് പാർക്ക് ഹോട്ടലിൽ വച്ച് കൂടിയ യോഗം 6.30 ന് പിരിഞ്ഞു.
You might also like