മിൽമയുടെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചു

0

മിൽമ എറണാകുളം മേഖലയുടെ ഉൽപ്പന്നങ്ങളാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. ഷുഗർ ഫ്രീ പേഡ, ജാക്ക് ഫ്രൂട്ട് പേഡ, ചോക്ലേറ്റ് പേഡ, ഗുവ ഐസ്ക്രീം എന്നിങ്ങനെ നാല് ഉൽപ്പന്നങ്ങളാണ് പുറത്തിറക്കിയത്. ഇവയുടെ വിപണനോദ്ഘാടനം മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിച്ചു.പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയതിന് പുറമേ, കർഷകസഹായ പദ്ധതിയായ എച്ച്ടുഎഫിന്റെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. കേന്ദ്രസർക്കാറിന്റെ 3 കോടി രൂപയുടെ ധനസഹായത്തോടെ എറണാകുളം, തൃശ്ശൂർ, കോട്ടയം, ഇടുക്കി ജില്ലകളിൽ പുതുതായി സ്ഥാപിക്കുന്ന ബൾക്ക് മിൽക്ക് കൂളർ യൂണിറ്റിന്റെ അനുമതി പത്രവും, അംഗങ്ങളുടെ കെട്ടിടങ്ങൾക്ക് പ്രകൃതിക്ഷോഭ മൂലം ഉണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനുള്ള ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിർവഹിച്ചു. കൂടാതെ, കർഷകരുടെ പശുവോ, കിടാവോ ചത്താൽ 15,000 രൂപ, 10,000 രൂപ വീതമുള്ള ധനസഹായത്തിന്റെ വിതരണവും മന്ത്രി നടത്തി.

You might also like
Leave A Reply

Your email address will not be published.