മുളപ്പിച്ച കശുവണ്ടി പരിപ്പ്

0

പോഷക വിഭവമാണെങ്കിലും വില കൂടുതലുള്ളതിനാൽ സാധാരണക്കാരന് കശുവണ്ടി പരിപ്പ് പലപ്പോഴും പ്രാപ്യമാകാറില്ല. എന്നാൽ മുളപ്പിച്ച കശുവണ്ടിയുടെ ഉൽപാദനച്ചെലവ് കുറവായതിനാൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ സാധിക്കും. മുളപ്പിച്ച കശുവണ്ടി പരിപ്പ് വെറുതെ കടിച്ചു കഴിക്കുമ്പോൾ തന്നെ നല്ല രുചി ആണുള്ളത്.
മുളപ്പിച്ച കശുവണ്ടിയുടെ ഉൽപ്പാദന ചിലവും താരതമ്യേന കുറവാണ്. കശുവണ്ടി മുളയ്ക്കുന്നതോടെ ഒട്ടേറെ രാസപ്രക്രിയകൾ സംഭവിക്കുന്നതിനാൽ പോഷകങ്ങൾ വിഘടിച്ച് എളുപ്പത്തിലും കൂടുതലായും ലഭ്യമാകുന്നു. ഇത് പരിപ്പിന്റെ ദഹനപ്രക്രിയ ആയാസപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ പ്രായമായവർക്കും കഴിക്കാവുന്ന ഉത്തമ പോഷക വിഭവമായി ഇതിനെ കണക്കാക്കാം.

മുളപ്പിച്ച കശുവണ്ടി പരിപ്പിൽ പോഷകങ്ങളായ കാൽസ്യം, അമിനോ അമ്ലങ്ങൾ, നിരോക്സീകാരികൾ തുടങ്ങിയവ വളരെ കൂടുതലാണ്. മറ്റേത് പരിപ്പിനേക്കാളും ഇരുമ്പിന്റെ അംശവും ഇതിൽ കൂടുതലാണ്. ഒരു കിലോ കശുവണ്ടിയിൽ നിന്നും ശരാശരി 250 ഗ്രാം കശുവണ്ടി പരിപ്പാണ് കിട്ടുന്നത്. എന്നാൽ ഒരു കിലോ കശുവണ്ടിയിൽ നിന്നും ശരാശരി 500 ഗ്രാം മുളപ്പിച്ച മുളയണ്ടി ലളിതമായി തയ്യാറാക്കാം. ഒരു കിലോ കശുവണ്ടി പരിപ്പിന് ശരാശരി 800 മുതൽ 1000 രൂപ വില വരുമ്പോൾ അതിന്റെ പകുതി വിലയ്ക്ക് മുളപ്പിച്ച കശുവണ്ടി ലഭ്യമാകും.

മുളപ്പിച്ച കശുവണ്ടി പരിപ്പ് വെറുതെ കടിച്ചു കഴിക്കുന്നതിനും, സാലഡ് എന്നിവയ്ക്ക് ഉപയോഗിക്കാം.
മുളപ്പിച്ച കശുവണ്ടി തയ്യാറാക്കുന്നതിന് വൃത്തിയുള്ളതും അണുവിമുക്തമായ ഒരു അവസ്ഥ ഒരുക്കി എടുക്കണം. പ്രത്യേകം സജ്ജമാക്കിയ ടണലുകളിലെ ട്രേകളിലോ, അറകളിലോ കശുവണ്ടി മുളപ്പിക്കാം. വിളവെടുത്ത് മുളച്ച പരിപ്പ് ഏറെ നാൾ സൂക്ഷിച്ചുവയ്ക്കാനാവില്ല. ശീതീകരിച്ച അവസ്ഥയിൽ മൂന്നോ നാലോ ദിവസം മാത്രമേ സൂക്ഷിക്കാനാകൂ.

You might also like
Leave A Reply

Your email address will not be published.