മുസ്ലിം ജമാഅത്ത് കൗൺസിൽ, ഉത്തര മേഖല നേതൃത്വ മുഖാമുഖ സംഗമം കോഴിക്കോട് കാലിക്കറ്റ് ടവറിൽ നടന്നു

0

നമ്മളാരും അന്യരെല്ലാം, മഹല്ല് ശാക്തീകരണം കാലഘട്ടത്തിൻ്റെ ആവശ്യം, സംഘടിക്കുക വിഘടിക്കരുത്.
എന്ന പ്രമേയവുമായാണ് 20017ൽ രൂപീകൃതമായ സംഘടന. പുതിയ സംസ്ഥാന നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി കമ്മിറ്റികൾ പുനസംഘടിപ്പിച്ച് സംസ്ഥാന കമ്മിറ്റിയിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഉത്തര മേഖല നേതൃത്വ സംഗമം സമ്മേളിച്ചത്.

25/2/2023ന് ദക്ഷിണ മേഖല കഴിഞ്ഞു.
4.3.2023ന് ഉത്തര മേഖല ഇന്ന് നടന്നു.
18.3.2023ന് മധ്യമേഖല എറണാകുളത്ത് വച്ച്. അതോടെ മേഖല തല കമ്മിറ്റികൾ നിലവിൽ പൂർത്തിയാക്കി. 18.3.2023ന് തന്നെ പുതിയ സംസ്ഥാന കമ്മിറ്റിയും നിലവിൽ വരും.

ഉത്തര മേഖലയിൽ മുസ്ലിം ജമാഅത്ത് കൗൺസിൽ പ്രവർത്തനം സജീവ സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്നത്തെ പരിപാടി

രാവിലെ 9 30ന് രജിസ്ട്രേഷനോടുകൂടി ആരംഭിച്ചു.

10 30ന് ഉദ്ഘാടനം, മുതിർന്ന മാധ്യമപ്രവർത്തകൻ ഒ അബ്ദുള്ള സാഹിബ് നിർവഹിച്ചു.

മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി പൂഴനാട് സുധീർ സംഘടനയുടെ പ്രവർത്തന ഉദ്ദേശങ്ങൾ വിവരിച്ചുകൊണ്ട് മുഖ്യപ്രഭാഷണം നടത്തി.

മുഹമ്മദാലി
വി കെ ഷിഫാസിൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.
അബ്ദുൽ റഷീദ് അഞ്ചാം പീടിക വയനാട്. അധ്യക്ഷത വഹിച്ചു.
അഷറഫ് ഫൈസി കാളോട് മലപ്പുറം സ്വാഗതവും,
യാക്കുബ് എലക്കോട് കണ്ണൂർ, നാസർ കോട്ട മലപ്പുറം. ഹക്കീം പനമരം വയനാട്, സിദ്ദീഖ് കാസർഗോഡ്, കെ. വി. സലിം കണ്ണൂർ, മുസ്തഫ കെ.പി. കണ്ണൂർ എന്നിവർ ഉദ്ഘാടന സെക്ഷനിൽ സംസാരിച്ചു.പ്രതിനിധി കൺവെൻഷനിൽ അബ്ദുൽ ജബ്ബാർ ആലുവ, നേതൃത്വം നൽകി. ജില്ലകളിൽ പ്രവർത്തിക്കാൻ താൽക്കാലിക സമിതിക്ക് രൂപം നൽകി. ഉത്തര മേഖല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉത്തര മേഖല കമ്മിറ്റിക്കും, രൂപം നൽകി. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ജില്ലകളിൽ നിന്നും എത്തിയ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. രാവിലെ 9 30ന് ആരംഭിച്ച പ്രോഗ്രാം. വൈകിട്ട് 4 30ന് സമാപിച്ചു.

You might also like
Leave A Reply

Your email address will not be published.