തങ്ങള്‍ക്ക് ലഭിക്കുന്ന വേതനം കൊണ്ട് ജീവിക്കാന്‍ സാധിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചാണ് വേതനം കൂട്ടണം എന്ന ആവശ്യവുമായി അവര്‍ സമരം ചെയ്യുന്നത്.ഒരു തൊഴില്‍ മേഖലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നവയല്ല ഈ സമരങ്ങള്‍. സമസ്ത മേഖലകളിലെയും തൊഴിലാളികളും ജീവനക്കാരും വേതന വര്‍ധന ആവശ്യപ്പെട്ട് സമരരംഗത്താണ്. മറ്റു പല രാജ്യങ്ങളിലുമെന്നത് പോലെ യു കെയിലും ഉയര്‍ന്ന പണപ്പെരുപ്പം മൂലം സകല സാധനങ്ങളുടെയും വില കുതിച്ചുയര്‍ന്നിരിക്കുകയാണ്. എന്നാല്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനനിരക്കില്‍ വന്നിട്ടുള്ള വ്യത്യാസങ്ങള്‍ ഈ പ്രതിസന്ധിയെ നേരിടാന്‍ പര്യാപ്തമല്ല എന്നാണ് ബിബിസി ഈയടുത്ത് നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റു പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്:അതീവ പ്രധാനമായ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഉയരുന്ന വിലയോട് കിടപിടിക്കാനുള്ള ശമ്ബളം ലഭിക്കുന്നില്ല. അധ്യാപകരും നഴ്സുമാരുമാണ് ഇത്തരത്തില്‍ ഏറ്റവും രൂക്ഷമായ പ്രതിസന്ധി നേരിടുന്നതത്രെ. കഴിഞ്ഞ പതിറ്റാണ്ടില്‍ യു കെയിലെ തൊഴിലാളികളുടെ ശരാശരി വാര്‍ഷിക വേതനം 25 ശതമാനത്തോളം ഉയര്‍ന്ന് 33,000 പൗണ്ടില്‍ എത്തിയിരുന്നു. എന്നാല്‍ പണപ്പെരുപ്പ നിരക്ക് അതിലും ഉയര്‍ന്ന് നില്‍ക്കുന്നത് കൊണ്ട് ഈ വേതനം യഥാര്‍ത്ഥത്തില്‍ ആവശ്യമുളളതിനെക്കാള്‍ 230 പൌണ്ട് കുറവാണ്.ഈ കുറവ് ഏറ്റവും പ്രകടമായത് സ്കൂള്‍ അധ്യാപകരുടെ ശമ്ബളത്തിലാണ്. വിലക്കയറ്റത്തിന് അനുപാതികമായി നോക്കിയാല്‍ അവര്‍ക്ക് ലഭിക്കുന്ന ശമ്ബളത്തില്‍ അയ്യായിരത്തോളം പൗണ്ടിന്റെ കുറവുണ്ട്. ജൂനിയര്‍ ഡോക്ടര്‍മാരുടെ അവസ്ഥയും മറ്റൊന്നല്ല. നഴ്സുമാരുടെ ശമ്ബളത്തിലും ഈ വിടവ് ദൃശ്യമാണ്. മെഡിക്കല്‍ രംഗത്ത് ഏറ്റവും മോശം അവസ്ഥ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍മാര്‍ക്കുമാണ്.സര്‍ക്കാര്‍ വകുപ്പുകളില്‍ ചെറിയ ജോലികള്‍ ചെയ്യുന്ന ജൂനിയര്‍ സിവില്‍ സര്‍വന്റ്സിന്റെ ശമ്ബളം മെച്ചമാണ്. പണപ്പെരുപ്പം മാത്രം കൊണ്ട് കൂടുന്നതിനെക്കാള്‍ 1300 പൗണ്ട് അധികം വേതനം അവര്‍ക്ക് ഇപ്പോള്‍ തന്നെ കിട്ടുന്നുണ്ട്. സ്വല്‍പം കൂടെ ഉയര്‍ന്ന തലത്തില്‍ ഉള്ള അസോസിയേറ്റ് റാങ്ക് കാരുടെ കാര്യത്തില്‍ ഈ അധിക തുക 2400 പൗണ്ടാണത്രെ.സീനിയര്‍ ഡോക്ടര്‍മാരെ ഇക്കാര്യം ബാധിച്ചിട്ടില്ല. അതിനാല്‍ തന്നെ നടന്ന സമരങ്ങളില്‍ ഒന്നും തന്നെ അവര്‍ പങ്കെടുത്തിട്ടുമില്ല. സത്യത്തില്‍ യു കെ യില്‍ ഏറ്റവും കൂടുതല്‍ ശമ്ബളം വാങ്ങുന്ന രണ്ട് ശതമാനത്തിലാണ് സീനിയര്‍ ഡോക്ടര്‍മാര്‍ പെടുന്നത്.വലിയ സമരങ്ങള്‍ നടന്ന മറ്റൊരു വകുപ്പ് റയില്‍വേ ആണ്. ഇവിടെ ലോക്കോ പൈലറ്റുമാരുടെ ശമ്ബളം മെച്ചപ്പെട്ടതാണ് എങ്കിലും മറ്റ് ജീവനകാരുടെ കാര്യം പരുങ്ങലില്‍ ആണത്രേ .ഈ സാഹചര്യങ്ങള്‍ കാരണം വരും ദിവസങ്ങളിലും യുകെ തൊഴിലാളി സമരങ്ങളുടെ തീച്ചുളയിലായേക്കും എന്നും ഇനിയും ഏറെ യൂണിയനുകള്‍ വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരാഹ്വാനം നടത്തിയേക്കും എന്നും ആണ് ബി ബി സിയുടെ ഈ പഠനം സൂചിപ്പിക്കുന്നത്.