റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും വരുന്ന ആഴ്ച കൂടിക്കാഴ്ച നടത്തും
ഈ കൂടിക്കാഴ്ചയുടെ ഉദ്ദേശം സമഗ്ര പങ്കാളിത്തവും തന്ത്രപരമായ സഹകരണവും’ അടിസ്ഥാനമാക്കിയാകുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. എന്നാല്‍ റഷ്യന്‍ ചേരിക്കൊപ്പം നിന്ന് ചൈന യുക്രൈനെതിരെയുള്ള യുദ്ധത്തില്‍ മുന്നണിയിലെത്തുമോയെന്ന ഭീതിയിലാണ് ലോകം. 2022 ഫെബ്രുവരി 24 ന് തന്ത്രപരമായ സൈനിക നീക്കം എന്ന് വിശേഷണത്തോടെ റഷ്യ ഏകപക്ഷീയമായി തുടങ്ങിവച്ച യുക്രൈന് യുദ്ധം ഒരു വര്‍ഷം കഴിഞ്ഞിട്ടും തീര്‍ന്നിട്ടില്ല.ഒരു വര്‍ഷവും ഒരു മാസവും പിന്നിടുമ്ബോഴേക്കും യുദ്ധത്തില്‍ കനത്ത തിരിച്ചടിയാണ് റഷ്യ നേരിട്ടു കൊണ്ടിരിയ്ക്കുന്നത്. യുഎസും, യൂറോപ്യന്‍ യൂണിയനും അവകാശപ്പെടുന്നു. റഷ്യയ്ക്കു സംഭവിച്ച നഷ്ടക്കണക്കുകള്‍ വ്യക്തമാക്കിയിട്ടില്ല. എങ്കിലും യുദ്ധത്തില്‍ കൂടുതല്‍ സൈനികരെ എത്തിക്കുന്നതിനായി രാജ്യമൊട്ടാകെ സൈനിക റിക്രൂട്ട്മെന്റുകള്‍ക്ക് റഷ്യ തുടക്കം കുറിച്ചു.ചൈനയുടെയും ഇറാന്റേയും സൈനിക ഉപകരണങ്ങള്‍ യുദ്ധ ഭൂമിയില്‍ നിന്നു ലഭിച്ചെന്ന് യുക്രൈനും പറയുന്നു. റഷ്യ പരാജയത്തെ നേരിടുകയകണെന്ന് യുക്രൈന് നിരന്തരം അവകാശപ്പെടുന്നത്. ഈ സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ഇരു രാഷ്ട്രത്തലവന്മാരും സമഗ്ര പങ്കാളിത്തവും തന്ത്രപരമായ സഹകരണവും ഉറപ്പ് വരുത്തുന്നതിനായി കൂടി കാഴ്ച നടത്തുന്നത്. യൂറോപ്യന്‍ യൂണിയന് നേതാക്കള്‍ തുടര്‍ച്ചയായി യുക്രൈന് യുദ്ധമുഖത്തേക്ക് ചൈന ആയുധം നല്‍കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.