ഇത് ആരോഗ്യഗുണങ്ങളുടെ കലവറയാണ്. മനുഷ്യ ശരീരത്തിന് ആരോഗ്യവും ഉണര്‍വും നല്‍കുന്ന ഒന്നാണ് മോര്. മോര് പുളിച്ചാല്‍ ആരോഗ്യ ഗുണങ്ങള്‍ കൂടുമെന്നും പഴമക്കാര്‍ പറയാറുണ്ട്. എല്ലുകളുടെയും പല്ലിന്റെയും വളര്‍ച്ചയ്ക്ക് ഇത് സഹായിക്കുന്നു.വേനല്‍ക്കാലത്ത് സൂര്യാഘാതം മൂലമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും, തളര്‍ച്ചയകറ്റി ശരീരത്തിന് ഊര്‍ജം പകരാനും മോര് കുടിക്കുന്നത് ഗുണം ചെയ്യും. മോരില്‍ കൊഴുപ്പ് തീരെയില്ല. ഇതിൽ കാത്സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി-12 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായകമാണ്. മോര് കുടിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല, ചര്‍മ്മപ്രശ്നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ്.ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റി നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ മോര് കുടിക്കുന്നത് നല്ലതാണ്. ഭക്ഷണം കഴിച്ചശേഷം മോര് കുടിക്കുന്നത് ദഹനം എളുപ്പത്തിലാക്കും. അസിഡിറ്റി, ദഹനക്കേട്, നിര്‍ജ്ജലീകരണം, ഛര്‍ദ്ദി, വയറിളക്കം എന്നിവയ്‌ക്കും മോര് നല്ലൊരു മരുന്നാണ്.