ടൈഫോയ്‍ഡ് മരുന്ന് പൂഴ്ത്തിവച്ച് പാവപ്പെട്ടവരെയടക്കം സ്വകാര്യ മരുന്ന് വിൽപ്പന ശാലകൾ കൊള്ളയടിക്കുന്നത് തടയാനാണ് പുതിയ നടപടി.ഇത്തരത്തിൽ ഇരുപതിനായിരം ഡോസ് മരുന്നാണ് കാരുണ്യ ഫാർമസി വഴി വിൽപ്പനക്ക് എത്തിച്ചിരിക്കുന്നത്. 95 രൂപ മാത്രമായിരിക്കും കാരുണ്യ വഴി വിൽപ്പനക്കെത്തിക്കുന്ന ടൈഫോയ്‍ഡ് മരുന്നിന്റെ വില.ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയ നടപടി തുടങ്ങിയപ്പോഴാണ് വിപണിയിൽ ടൈഫോയ്‍ഡ് മരുന്ന് പൂഴ്ത്തിവച്ച് 2000 രൂപവരെയുള്ള മരുന്ന് സ്വകാര്യ മരുന്ന് ശാലകൾ നൽകി തുടങ്ങിയത്. ഇതാണ് ഇപ്പോൾ വെറും 95 രൂപക്ക് സർക്കാർ ലഭ്യമാക്കുന്നത്.