റമളാൻ സന്ദേശങ്ങളിൽ പ്രധാനം

0

ഒരു അമുസ്ലിം ആയ ഒരാള്‍ വന്നു ആലിമിനോട് (മുസ്ലിം പണ്ഡിതന്‍ ) ചോദിച്ചു .

എന്ത് കൊണ്ടാണ് ഇസ്ലാമില്‍ വനിതകള്‍ക്ക് അന്യ പുരുഷൻമാർ കൈ കൊടുക്കാത്തത്? (shake hand)? ഇത് വിലക്കിയിരിക്കുന്നത്?

ആലിം പറഞ്ഞു :നിങ്ങള്‍ക്ക്‌ ബ്രിട്ടീഷ്‌ രഞ്ജി എലിസബത്തിന് കൈ കൊടുക്കാന്‍ പറ്റുമോ ?

അമുസ്ലിം പറഞ്ഞു ഒരിക്കലും കഴിയുകയില്ല കാരണം അവര്‍ രാജ്ഞിയാണ്. ചില പ്രതേക ആളുകൾക്ക് മാത്രമേ എലിസബത്ത് രഞ്ജി കൈ കൊടുക്കുകയുള്ളൂ .

ആലിം പറഞ്ഞു : ഇസ്ലാമിന്‍റെ കാഴ്ചപ്പാടില്‍ നമ്മുടെ വനിതകള്‍ എല്ലാം രഞ്ജി കളാണ് അവര്‍ അന്യ പുരുഷന്മാര്‍ക് കൈ കൊടുക്കില്ല .

അപ്പോള്‍ അമുസ്ലിം അടുത്ത ചോദ്യം ചോദിച്ചു .

എന്ത് കൊണ്ടാണ് നിങ്ങളുടെ പെണ്‍കുട്ടികള്‍ ശരീരം മുഴുവന്‍ മറച്ചു നടക്കുന്നത്?

അലിം പുഞ്ചിരിച്ചു കൊണ്ടു രണ്ട് sweets എടുത്തു അതില്‍ ഒന്നിന്റെ കവര്‍ പൊട്ടിച്ചതും രണ്ടാമത്തെ sweets പൊട്ടിക്കതെയും കയ്യില്‍ വെച്ചു. എന്നിട്ട്‌ രണ്ടും നിലത്തേക്ക് വലിച്ചെറിഞ്ഞു. ശേഷം അമുസ്ലിമിനോട് ആലിം ചോദിച്ചു ഇതില്‍നിന്നും ഒരു sweets എടുക്കാന്‍ ഞാന്‍ നിങ്ങളോട് പറഞ്ഞാല്‍ ഇതില്‍ ഏതാണ് നിങ്ങള്‍ എടുക്കുക?

അമുസ്ലിം പറഞ്ഞു: തീര്‍ച്ചയായും കവര്‍ ഉള്ളത്

ആലിം പറഞ്ഞു അതാണ് ഞങ്ങള്‍ ഞങ്ങളുടെ വനിതകളെ അങ്ങനെ സംരക്ഷിക്കുന്നതും സൂക്ഷിക്കുന്നതും. അവര്‍ ആര്‍ക്കു വേണ്ടിയാണോ അവര്‍ക്ക് വേണ്ടി അവര്‍ അവരെ സൂക്ഷിക്കുന്നു സംരക്ഷിക്കുന്നു

അമുസ്ലിം: എനിക്ക് നിങ്ങളുടെ ദൈവത്തെ ഒന്ന് കാണിച്ചു തരാമോ ? ആലിം നിങ്ങള്‍ സൂര്യനെ ഒന്ന് നോക്കു?

അമുസ്ലിം എനിക്ക് കാണാന്‍ പറ്റുന്നില്ല. സൂര്യന്റെ പ്രകാശം എന്റെ കണ്ണിനെ വേദനിപ്പിക്കുന്നു.

ആലിം പറഞ്ഞു നിങ്ങള്‍ക്ക്‌ ദൈവത്തിന്റെ സര്‍വ്വ ശക്തിയില്‍ നിര്‍മിച്ച ഒരു വസ്തുവിനെ പോലും കാണാന്‍ കഴിയുന്നില്ല. അപ്പോള്‍ നിങ്ങള്‍ക്ക്‌ എങ്ങനെ ഇതൊക്കെ സൃഷ്‌ടിച്ച സ്രഷ്ടാവിനെ കാണാന്‍ കഴിയും .

അവസാനമയി അമുസ്ലിം ആലിമിനെ തന്‍റെ വീട്ടിലേക്കു ക്ഷണിച്ചു . എന്നിട്ട്‌ ആലിമിന് കഴിക്കാന്‍ മുന്തിരി കൊടുത്തു.

ആലിം അത് കഴിച്ചു അതിനു ശേഷം ഒരു കപ്പ് വൈന്‍ ആലിമിന് കുടിക്കാന്‍ നല്‍കി . ആലിം അത് നിരാകരിച്ചു അപ്പോള്‍ അമുസ്ലിം അലിമിനോട് ചോദിച്ചു.

മുസ്ലിങ്ങള്‍ വൈന്‍ കുടിക്കുന്നത് നിരോദിച്ചിരിക്കുന്നു . എന്നാല്‍ മുന്തിരി കഴിക്കാന്‍ അനുവദിച്ചിട്ടുണ്ട്. വൈന്‍ ഉണ്ടാക്കുന്നത് മുന്തിരിയില്‍ നിന്നും അല്ലെ ?

ആലിം ചോദിച്ചു? നിങ്ങള്‍ക്ക് മകള്‍ ഉണ്ടോ?

അമുസ്ലിം ഉണ്ട്.

ആലിം നിങ്ങള്‍ അവളെ കല്ല്യാണം കഴിക്കുമോ ?

അമുസ്ലിം ഇല്ലാ.

ആലിം പറഞ്ഞു അല്‍ഹംദു ലില്ലാഹ്.. .

നിങ്ങള്‍ അവളുടെ അമ്മയെ കല്ല്യാണം കഴിച്ചു പക്ഷെ അവളെ കല്ല്യാണം കഴിക്കുന്നില്ല.
അതെ അമ്മയില്‍ നിന്നു മല്ലെ അവളും ഉണ്ടായത്….

അല്ലാഹുതആല നാം ഏവരെയും അവന്റെ പൊരുത്തത്തിൽ ജീവിച്ചു മരിക്കുന്ന മുത്തഖിങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ… ആമീൻ യാ റബ്ബൽ ആലമീൻ…

ഇഷ്ടമായെങ്കിൽ ലൈക് അടിച്ചു ഷെയര്‍ ചെയ്യാന്‍ മറക്കരുതെ

You might also like

Leave A Reply

Your email address will not be published.