പലപ്പോഴും തലയിൽ കൈവച്ചു പോവുന്ന ഭക്ഷണ ശീലങ്ങളാണ് നമ്മിൽ പലർക്കും …. ഞാൻ അധികമൊന്നും കഴിക്കാറില്ല , എന്നിട്ടും തടിക്കുന്നു ഇതാണ് പലരുടേയും പരാതി, ചോദിച്ച് വരുമ്പോ വെളളം രണ്ടോ മൂന്നോ ഗ്ലാസ് , ഉച്ചഭക്ഷണം നാലു മണിക്ക് രാത്രി ഭക്ഷണം പുറത്തു നിന്ന് അതും പത്തു മണിക്കും പന്ത്രണ്ടു മണിക്കും ,പ്രഭാത ഭക്ഷണം അത് കഴിക്കാറേ ഇല്ല .. വർക്ക് ഔട്ട് അങ്ങനെ ഒരു വാക്ക് ജീവിതത്തിലേ ഇല്ല ,മെഡിറ്റേഷൻ അതൊക്കെ സമയം കളയലാണ്….
തൈറോയിഡ് ഉണ്ടാവും , ഷുഗറ് ,പ്രഷറ് ,യുറിക്കാസി ഡ് , ഇങ്ങനെ പലതും ഉണ്ടാവും ,പക്ഷേ മരുന്ന് പണ്ടെങ്ങാണ്ട് നോക്കിയ റിസൾട്ടിന് ഡോക്ടർ കുറിച്ചു കൊടുത്തതാവും ,അതു തന്നെ മര്യാദക്ക് കഴിക്കുന്നും ഉണ്ടാവില്ല.
നാലു ദിവസം ഒരിടത്തു കിടന്നു പോയാൽ ഏറ്റവും പ്രിയപ്പെട്ടവർക്ക് പോലും ഭാരം അനുഭവപ്പെടും എന്ന് എന്താണ് നമ്മൾ ചിന്തിക്കാത്തത്? ,നമ്മൾ നോക്കുന്ന പോലെ നമ്മുടെ മക്കളെ നമ്മൾ ഇല്ലാതായാൽ ആരു നോക്കിയാലും ശരിയാവില്ല എന്നും നമ്മുക്ക് പകരം നമ്മുടെ മാതാപിതാക്കൾക്ക് വേറെ ആരും ഉണ്ടാവില്ല എന്ന് എന്താണ് നാം ചിന്തിക്കാത്തത്?
മിതമായ അളവിൽ ശരീരത്തിൻ്റെ സ്വഭാവത്തെ അറിഞ്ഞ് ഭക്ഷണം കഴിക്കണം , വേണ്ടപോഷകങ്ങൾ അടങ്ങിയ പച്ചക്കറികൾ നല്ല പഴങ്ങൾ , നല്ല ധാന്യങ്ങൾ എല്ലാം മാർക്കറ്റിൽ കുറവാണ്, പല കൈ മറിഞ്ഞ് എത്തുമ്പോഴേക്കും ചണ്ടിയാണ് പലപ്പോഴും കിട്ടുക
ഇത്തിരിയെങ്കിലും വീട്ടിൽ ഉണ്ടാക്കുക ,കുറച്ച് സ്ഥലവും ഇത്തിരി സമയവും അടുക്കള വേസ്റ്റും മതി .മനസ്സുണ്ടെങ്കിൽ നടക്കും .
വെളളം കുടിക്കണം , ഉച്ചഭക്ഷണം എത്ര തിരക്കായാലും ഒരു മണിക്ക് മുൻപ് ,രാത്രി ഭക്ഷണം 7 മണിക്ക് മുൻപ് ,പ്രഭാത ഭക്ഷണം രാവിലെ 8 മണിക്കെങ്കിലും ….. ഉറക്കം കളഞ്ഞുള്ള പരിപാടി ദോഷം ചെയ്യും ….. നിലവിലെ ഭക്ഷണരീതിയിൽ നിന്നും നമുക്ക് ലഭിക്കാതെ പോകുന്ന പോഷകങ്ങൾ നമുക്ക് കിട്ടണം, അതിനായി മുടക്കുന്ന കാശ് ഹോസ്പിറ്റൽ ചിലവിൽ ലാഭം കിട്ടും .വർക്ക് ഔട്ട് ദിവസം ഒരു പത്തുമിനിറ്റാണെങ്കിൽ പോലും നല്ലതാണ് . സമയമില്ലെന്നു പറഞ്ഞു മാറ്റി വെക്കുന്ന ഇത്തരം കുഞ്ഞു കാര്യങ്ങളാണ് നാളെ നമുക്ക് ഒന്നും ചെയ്യാനില്ലാതെ മലർന്നു കിടക്കേണ്ടി വരുന്ന അവസ്ഥയിൽ നിന്നും നമ്മെ രക്ഷപെടുത്തിയെടുക്കുക…… നല്ല പൊന്നുപോലെ നോക്കുന്ന കാറും വീടും ഫോണും ഒക്കെ ഉപകാരപ്പെടണം എങ്കിൽ നമ്മൾ ഉണ്ടാവണം …. ശരീരം ഉണ്ടാവണം ആരോഗ്യത്തോടെ