ഈന്തപ്പഴം പുളിംകറി എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം

0

വിവാഹ സദ്യകളിലും മറ്റ്‌ വിരുന്നുകളിലും ബിരിയാണിക്കൊപ്പം വിളമ്പാറുള്ള ഒരു ടേസ്റ്റി വിഭവം ആണ്‌ ഈന്തപ്പഴം പുളിംകറി

ചേരുവകൾ

കോൽപുളി : ഒരു നെല്ലിക്ക വലുപ്പത്തിൽ (1/4 കപ്പ്‌ വെള്ളത്തിൽ കുതിർത്ത് വെക്കുക)

ഈന്തപ്പഴം : 15 എണ്ണം
(കുരു കളഞ്ഞു ചെറുതായി മുറിച്ച് 1/2 കപ്പ് വെള്ളത്തിൽ കുതിർത്ത് വെക്കുക)

ഓയിൽ : 2 ടേബിൾ സ്പൂൺ

കടുക് : 1/2 ടീസ്പൂൺ

വറ്റൽമുളക് : 2 എണ്ണം

കറിവേപ്പില : 1 തണ്ട്

കാശ്മീരി മുളക്പൊടി : 1ടീസ്പൂൺ

ശർക്കര : 2 പീസ്

ഉപ്പ് : പാകത്തിന്

തയ്യാർ ആക്കുന്ന വിധം

ഒരു പാനിൽ ഓയിൽ ഒഴിച്ച് കടുക് പൊട്ടിക്കുക. വറ്റൽമുളക്, വേപ്പില ഇട്ട് കൊടുക്കുക. മുളക് പൊടി ചേർത്ത് തീ ഓഫ്‌ ചെയ്യുക.
(മുളക് പൊടി കരിഞ്ഞു പോകാതിരിക്കാൻ വേണ്ടിയാണ്)

ശേഷം വെള്ളം മാറ്റിവെച്ച് ഈന്തപ്പഴം മാത്രം ചേർത്ത് കൊടുക്കുക.
നന്നായി മിക്സ്‌ ആയാൽ വീണ്ടും സ്ററൗ ഓൺ ആക്കുക.

പുളി പിഴിഞ്ഞ വെള്ളം ഒഴിച്ച് കൊടുക്കുക. തിളച്ചു വരുമ്പോൾ ഈന്തപ്പഴം ഇട്ട വെള്ളവും ശർക്കരയും(പൊടിച്ച്‌)ചേർത്ത് പാകത്തിന് ഉപ്പും ചേർക്കുക.

ഈന്തപ്പഴം സ്പൂൺ വെച്ച് ഒന്ന് ഉടച്ചു കൊടുക്കുക.

കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക..

ഈന്തപ്പഴം പുളിംകറി റെഡി.

You might also like

Leave A Reply

Your email address will not be published.