സുലൈമാൻ അസ്ഹരി
രാജ്യത്തെ മുസ്ലീം സമുദായം നേരിടുന്ന പ്രതിസന്ധികൾ മറികടക്കാൻ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വെച്ച് ഐക്യത്തിന്റെ പാതയിൽ നിയമ വിധേയമായി സംഘടിക്കണമെന്ന് മുതുവട്ടൂർ കാജാ ജുമാ മസ്ജിദ് ഇമാം സുലൈമാൻ അസ്ഹരി അഭിപ്രായപ്പെട്ടു. *മുസ്ലിം ജുമാഅത്ത്കൗൺസിൽ തൃശ്ശൂർ ജില്ലാ തല പ്രവർത്തകയോഗം ചാവക്കാട് പ്രസ്സ് ഫോറം ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
എം.ജി.സി മധ്യമേഖല ട്രഷറർ ജമാൽ പെരുമ്പാടി അധ്യക്ഷത വഹിച്ച യോഗത്തിൽ മധ്യമേഖല പ്രസിഡന്റ് അബ്ദുൽ ജമാൽ ആലുവ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിന് മുന്നോടിയായി മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് വി. കെ.മുഹമ്മദാലി ഖുർആൻ പാരായണം നടത്തി മധ്യമേഖല കൺവീനർ പി.കെ. ബഷീർ ആശംസകൾ അർപ്പിച്ചു
മുസ്ലിം ജുമാഅത്ത്കൗൺസിൽ തൃശ്ശൂർജില്ലാ അഡ്ഹോക്ക് കമ്മറ്റി ഭാരവാഹികളായി
പ്രസിഡൻ്റ്:
പി.കെ.ബഷീർ
വൈസ് പ്രസിഡൻ്റുമാർ:
ഷംസുദ്ദീൻമരക്കാർ.എ.ബി.ഖാലിദ്,*
ജമാൽ തിരുനെല്ലൂർ,
കെ.കെ.ഹംസക്കുട്ടി ഹാജി
ജനറൽ സെക്രട്ടറി :
അബ്ദുൽ റസാക്ക് പെരുമ്പിലാവ്,
ജോയിൻ്റ് സെക്രട്ടറിമാർ :
ടി.എം അക്ബർ
അൻവർ
നാസർ ചാവക്കാട്,
ഇ.കെ. ഉമ്മർ , സി.ബി.എ. ഫത്താഹ്
ട്രഷറർ ജമാൽ പെരുമ്പാടി
എന്നിവരെ തിരഞ്ഞെടുത്തു.
അബ്ദുൾ റസാഖ് പെരുമ്പിലാവ് സ്വാഗതവും കെ.കെ.ഹംസകുട്ടി ഹാജി നന്ദിയും പറഞ്ഞു