കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കോര്‍പ്പറേറ്റ് നികുതി നല്‍കിയ ആദ്യ പത്ത് കമ്ബനികളില്‍ ഒന്നുപോലും അദാനിയുടെതില്ല
2022ല്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ വ്യവസായിയായി അദാനി മാറിയിട്ടും നികുതിദായകരുടെ പട്ടികയില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്ബനികളൊന്നും ഉള്‍പ്പെട്ടിട്ടില്ല. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസാണ് കോര്‍പ്പേററ്റ് നികുതി നല്‍കിയ കമ്ബനികളില്‍ ഒന്നാം സ്ഥാനത്ത്.ടി.സി.എസ് 1404 മില്യണ്‍ ഡോളറാണ് നികുതിയായി നല്‍കിയത്. രണ്ടാം സ്ഥാനത്ത് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. 937.7 മില്യണ്‍ ഡോളര്‍ അംബാനി കമ്ബനി നികുതിയായി നല്‍കി. ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ടി.സി, എച്ച്.സി.എല്‍, എച്ച്.യു.എല്‍, ബജാജ് ഫിനാന്‍സ്, എല്‍&ടി, അള്‍ട്രാടെക് സിമന്റ് എന്നീ കമ്ബനികളും പട്ടികയിലുണ്ട്.അദാനി കമ്ബനികളില്‍ അദാനി എന്റര്‍പ്രൈസാണ് ഏറ്റവും കൂടുതല്‍ കോര്‍പ്പറേറ്റ് നികുതി നല്‍കിയത്. 58.3 മില്യണ്‍ ഡോളറാണ് അദാനി എന്റര്‍പ്രൈസ് നല്‍കിയ കോര്‍പ്പറേറ്റ് നികുതി. ജനുവരി 24ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി കമ്ബനികളുടെ മൂല്യം വന്‍ തോതില്‍ ഇടിഞ്ഞിരുന്നു.