കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാന്‍ സര്‍ക്കാറിന് ബാധ്യതയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയില്‍
ഈ ദുരവസ്ഥ മാറ്റാന്‍ സര്‍ക്കാര്‍ പല ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നാല്‍, ഇതിനോടെല്ലാം എതിര്‍പ്പ് പ്രകടിപ്പിക്കുന്ന നിലപാടാണ് ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ധനകാര്യ അഡീ. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കാര്യക്ഷമതയില്ലായ്മ മൂലം ദക്ഷിണേന്ത്യയില്‍ ഏറ്റവും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനാണ് കെ.എസ്.ആര്‍.ടി.സിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.2019ലെ സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുകയാണ് അടിയന്തരമായി വേണ്ടത്. ശമ്ബള പരിഷ്കരണത്തിന് മുന്നോടിയായി വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ജീവനക്കാരുമായി കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍, 14 മാസം കഴിഞ്ഞിട്ടും നടപ്പാക്കാനായില്ല. വ്യവസായ സ്ഥാപനത്തിലെ തര്‍ക്കം തൊഴിലാളി യൂനിയനുകളും മാനേജ്‌മെന്‍റുമായി ചര്‍ച്ച നടത്തിയാണ് പരിഹരിക്കേണ്ടതെങ്കിലും ചര്‍ച്ച നടക്കുന്നില്ല.കെ.എസ്.ആര്‍.ടി.സിയിലെ 17.5 ശതമാനം ബസുകള്‍ സര്‍വിസ് നടത്തുന്നില്ല. പ്രായോഗികമല്ലാത്തതും പഴയതുമായ ഡ്യൂട്ടി പാറ്റേണ്‍ സംവിധാനമാണ് നിലവിലുള്ളത്. വര്‍ക്ക് ഷോപ്പുകളിലും കാലഹരണപ്പെട്ട രീതികളാണ് തുടരുന്നത്. ജീവനക്കാര്‍ നേരിട്ടും കോടതി മുഖേനയും പരിഷ്കാരങ്ങളെ എതിര്‍ക്കുകയാണ്. സര്‍ക്കാറില്‍നിന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കെ.എസ്.ആര്‍.ടി.സി. ഇത്തരം സ്ഥാപനങ്ങളുടെ ദൈനംദിന കാര്യങ്ങള്‍ക്ക് സാമ്ബത്തികസഹായം നല്‍കാന്‍ സര്‍ക്കാറിന് ബാധ്യതയില്ല.2023 ഫെബ്രുവരി 22 വരെയുള്ള കണക്കുപ്രകാരം 1315.005 കോടി രൂപ 2022-23 സാമ്ബത്തിക വര്‍ഷത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് സഹായം നല്‍കി. ശമ്ബളമുള്‍പ്പെടെയുള്ളവ നല്‍കാനായി പ്രതിമാസം 50 കോടി രൂപ നല്‍കുന്നുണ്ട്. 62.67 കോടി രൂപ പെന്‍ഷന്‍ നല്‍കാനായി ഈ മാസം അനുവദിക്കും. 1739.81 കോടി രൂപ 2020 -21 സാമ്ബത്തിക വര്‍ഷം നല്‍കി. 6731.90 കോടി രൂപ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സഹായമായി നല്‍കി. സഹായം നല്‍കണമോയെന്നത് സര്‍ക്കാറിന്‍റെ നയപരമായ കാര്യമായതിനാല്‍ കോടതിയുടെ പരിഗണനയില്‍ വരുന്നതല്ല.കോവിഡ് കാലത്ത് നല്‍കിയ സഹായം തുടരണമെന്ന് ആവശ്യപ്പെടാനാവില്ല. സര്‍ക്കാറിന്‍റെ സാമ്ബത്തിക നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോടതി ഇടപെടരുതെന്ന് ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ വിധിയുള്ളതായും സത്യവാങ്മൂലത്തില്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാനുള്ള ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹരജിയിലാണ് സത്യവാങ്മൂലം നല്‍കിയത്.