മേയ് പകുതിയോടെ ട്രെയിനിന്റെ പരീക്ഷണയോട്ടം നടക്കുമെന്നാണ് വിവരം.ട്രാക്കുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ചെങ്കിലും തിരുവനന്തപുരം- എറണാകുളം റൂട്ടില്‍ മണിക്കൂറില്‍ 75,90,100 കിലോമീറ്റര്‍ വേഗതയിലും ഷൊര്‍ണൂര്‍ മുതല്‍ 110 കിലോമീറ്റര്‍ വേഗതയിലുമാകും ട്രെയിന്‍ ഓടുക.തിരുവന്തപുരം- കോട്ടയം വഴി കണ്ണൂര്‍ വഴിയാകും തുടക്കത്തില്‍ സര്‍വീസ് നടത്തുക. പിന്നീട് മംഗലാപുരം വരെ നീട്ടും. എട്ട് കോച്ചുകളാകും ഉണ്ടാകുക. യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് കൂടുതല്‍ കോച്ചുകള്‍ പിന്നീട് അനുവദിക്കും. ദിവസേന രണ്ട് സര്‍വീസുകളാകും തുടക്കത്തിലുണ്ടാവുക. പ്രധാന സ്റ്റേഷനുകളില്‍ മാത്രമാകും സ്റ്റോപ്പ് ഉണ്ടാവുക. കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം നോര്‍ത്ത്, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മാത്രമാകും തുടക്കത്തില്‍ സ്‌റ്റോപ്പ് ഉണ്ടാവുക.ചെന്നൈ കോയമ്ബത്തൂര്‍ റൂട്ടിലെ പോലെ എട്ട് കോച്ച് വന്ദേ ഭാരത് ട്രെയിനായിരിക്കും കേരളത്തിന് ലഭിക്കുകയെന്നാണ് വിവരം. പരിഷ്‌കരിച്ച പുതിയ വന്ദേ ഭാരത് ട്രെയിനിന് 392 ടണ്ണാണ് ഭാരം. കേവലം 52 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ കഴിയുന്ന സെമി ഹൈസ്പീഡ് സെല്‍ഫ് പ്രൊപ്പല്ലര്‍ ട്രെയിന്‍ തിരുവനന്തപുരത്ത് നിന്നും ആറ് മണിക്കൂര്‍ കൊണ്ട് കണ്ണൂരിലെത്തും.സിസിടിവി സംവിധാനം, പൂര്‍ണമായും ശീതികരിച്ച അണു വിമുക്തമായ കോച്ചുകള്‍, വൈദ്യുതി നിലച്ചാലും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ലൈറ്റുകള്‍, ഓട്ടോമാറ്റിക് സ്ലൈഡിംഗ് ഡോര്‍, കോച്ചുകളില്‍ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, ടച്ച് സ്‌ക്രീന്‍, സ്റ്റേഷനുകളെ സംബന്ധിച്ച് അറിയിപ്പ് നല്‍കുന്ന ഡിസ്‌പ്ലേ ബോര്‍ഡുകള്‍, പുഷ്ബാക്ക് സീറ്റുകള്‍, കേന്ദ്രീകൃത കോച്ച് മോണിറ്ററിംഗ് സംവിധാനം തുടങ്ങിയ ട്രെയിനില്‍ സജ്ജമാക്കിയിട്ടുണ്ട്.