തിരുവനന്തപുരം.കേരളത്തിന്റെ സാംസ്കാരിക അന്തരീക്ഷം മലീമസമാക്കാനും സാമുദായിക സൗഹാർദ്ദം തകർക്കാനും ഉദ്ദേശിച്ചുകൊണ്ട് നിർമ്മിച്ച സിനിമയുടെ പ്രദർശനം നിരോധിക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പ്രസ്താവിച്ചു,. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്രമായ ആശയ പ്രകാശനത്തിനുള്ള അവസരങ്ങളെ കേരള സമൂഹം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെയും നിയമ വ്യവസ്ഥകളെയും വെല്ലുവിളിക്കുന്ന തരത്തിൽ ദുരുപയോഗം ചെയ്യുന്നതാണ് സിനിമയുടെ പ്രമേയം.
മുസ്ലീങ്ങളെ തീവ്രവാദികളായി മുദ്രകുത്തി ഒറ്റപ്പെടുത്തി ആക്രമിക്കുവാനുള്ള നിഗൂഢ ശ്രമങ്ങൾ ആണ് ഇതുപോലുള്ള സിനിമകൾ നിർമ്മിക്കുന്നതിലെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്ത് ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് കെ എച്ച് മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി അഡ്വക്കറ്റ് എ എം കെ നൗഫൽ ആമുഖ പ്രഭാഷണം നടത്തി. പ്രൊഫ.കെ വൈ മുഹമ്മദ് കുഞ്,നേമം ഷാഹുൽഹമീദ്,ആരുടിയിൽ താജുദ്ദീൻ, മുണ്ടക്കയം ഹുസൈൻ മൗലവി, മുഹമ്മദ് റഫീഖ് മൗലവി കുറ്റിച്ചൽ,അബ്ദുസ്സലാം പനവൂർ,
ലിയാക്കത്ത് അലി, കെ വൈ ഷിജു,, പനച്ചമൂട് സെയ്ത്, എ എം ഹനീഫ വർക്കല മൻസൂർ മൗലവി, തുടങ്ങിയവർ സംസാരിച്ചു
അഡ്വ.എ എം.കെ.നൗഫൽ
( ജനറൽ സെക്രട്ടറി )
കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ