ടിഎംസി മൊബൈൽ ടെക്നോളജി സർട്ടിഫിക്കറ്റ് വിതരണവും ഇഫ്താർ സംഗമവും

0

തിരു:കേന്ദ്രസർക്കാരിന്റെ കീഴിൽ നാക് ടെക്കിന്റെ അംഗീകാരത്തോടെ കവടിയാറിൽ പ്രവർത്തിക്കുന്ന ടിഎംസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി, കുറവൻകോണം ന്യൂ കിംഗ്സ് പാർട്ടി ഹാളിൽ സംഘടിപ്പിച്ച സർട്ടിഫിക്കറ്റ് വിതരണവും ഇഫ്താർ സംഗമവും എം ഡി ജമീൽ യൂസഫിന്റെ അദ്ധ്യക്ഷതയിൽ സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത്ത് നിർവാഹകസമിതി അംഗവുമായ ഡോ:കായംകുളം യൂനിസ് ഉദ്ഘാടനം ചെയ്തു.

മാർ ഇവാനിയോസ് കാമ്പസ് ജയമാതാ ഐ ടി ഐ പ്രിൻസിപ്പൽ ബ്രദർ കെ.ടി .മാത്യു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ശാസ്തമംഗലം അസിസ്റ്റൻറ് ഇമാം ജാഫർ അൻവരി പട്ടാമ്പി ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി. അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, ടെക്നിക്കൽ ഹെഡ് മുഹമ്മദ് ഷാക്കിർ , അമീനുദ്ദീൻ .ലേഖ .എസ് എന്നിവർ പ്രസംഗിച്ചു

You might also like
Leave A Reply

Your email address will not be published.