‘തറാവീഹ് നിസ്കാരത്തിനിടെ പൂച്ച ദേഹത്ത് ചാടിക്കയറി’;ഇമാമിന് ആദരം

0

തറാവീഹ് നിസ്കാരത്തിനിടെ തന്റെ ശരീരത്തിലേക്ക് കയറിയ പൂച്ചയോട് വാത്സല്യം കാണിക്കുകയും നിസ്കാരം തുടരുകയും ചെയ്ത ഇമാമിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ അതേ ഇമാമിനെ തേടി അൾജീരിയൻ സര്‍ക്കാറിന്റെ ആദരം എത്തിയിരിക്കുകയാണ്. അബൂബക്കര്‍ അൽ സിദ്ദീഖ് മസ്ജിദിലെ ഇമാം ഷെയ്ഖ് വലീദ് മെഹ്സാസിനെയാണ് സർക്കാർ ആദരിച്ചത്. മൃഗങ്ങളോടുള്ള അനുകമ്പയുടെ ഇസ്ലാമിക പാഠങ്ങൾ ഉയര്‍ത്തിപ്പിടിച്ചതിനാണ് സര്‍ക്കാറിന്റെ ആദരമെന്നാണ് റിപ്പോര്‍ട്ട്.അള്‍ജീരിയയിലെ ബോർഡ്ജ് ബൗ അറെറിഡ്ജിൽ ഇമാം വാലിദ് മെഹ്‌സാസിന്റെ റമദാന്‍ മാസ പ്രാര്‍ത്ഥന ലൈവ് ടെലികാസ്റ്റ് ചെയ്യുന്നതിനിടെ ആയിരുന്നു അസാധാരണമായ ഒരു സംഭവം. ഇമാം പ്രാര്‍ത്ഥന ചൊല്ലുന്നതിനിടെ പള്ളിയിലെ ഒരു പൂച്ച അദ്ദേഹത്തിന്റെ ദേഹത്തേക്ക് ചാടിക്കയറി. അദ്ദേഹം നെഞ്ചിന് നേരെയായി മടക്കിവച്ച കൈകളിലേക്ക് പൂച്ച ചാട്ടിക്കയറുകയായിരുന്നു. എന്നാല്‍ ആദ്യ ചാട്ടത്തില്‍ ഇമാമിന്റെ വസ്ത്രത്തില്‍ നഖം ആഴ്ത്താന്‍ കഴിഞ്ഞെങ്കിലും അവിടെ പിടിച്ച് നിൽക്കാൻ പൂച്ചയ്ക്ക് കഴിഞ്ഞില്ല. പൂച്ച താഴെ വീണേക്കാമെന്ന ഘട്ടത്തില്‍ പ്രാര്‍ത്ഥനയ്ക്ക് ഭംഗം വരാതെ തന്നെ പൂച്ചയെ ഒരു കൈകൊണ്ട് ഇമാം സംരക്ഷിക്കുന്നതാണ് വീഡിയോയില്‍.

You might also like
Leave A Reply

Your email address will not be published.