താങ്കൾ ഇപ്പോൾ ജമാഅത്ത് ഓഫീസിൽ
ഇല്ല എന്ന് വിശ്വസിപ്പിക്കാൻ മനസ്സ് വല്ലാതെ വേദനിക്കുന്നു.
പരിശുദ്ധ റംസാൻ 9 വെള്ളിയാഴ്ച അന്ന് ജുമാ
അ നമസ്കാരത്തിന് പള്ളിയിൽ നമ്മൾ അടുത്തടുത്ത് ഒന്നിച്ചിരുന്നത് അല്ലേ. രാവിലെ മുതൽ ചെറിയ ഒരു തലചുറ്റുണ്ടെന്ന് എന്നോട് പറഞ്ഞുവെങ്കിലും അത്ര വലിയ ഗൗരവമായ ഒരു ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല. ജുമാ കഴിഞ്ഞ് നമ്മൾ വീടുകളിലേക്ക് പോയി. ഉദ്ദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ താങ്കൾ ആശുപത്രിയിൽ പോയെന്നും അപ്പോൾ തന്നെ ആശുപത്രിയിൽ വച്ച് മരണപ്പെട്ടതായും പറഞ്ഞുകൊണ്ടുള്ള ഒരു ഫോൺ സന്ദേശം എനിക്ക് ലഭിക്കുകയുണ്ടായി. അത് കേട്ടപ്പോൾ മനസ്സ് വല്ലാതെ ഒന്നും പിടഞ്ഞു. തലചുറ്റന്ന് പറഞ്ഞ് സംസാരിച്ചപ്പോഴും മുഖത്തുനിന്ന് പുഞ്ചിരി മാഞ്ഞിരുന്നില്ല
കഴിഞ്ഞ പത്തിരുപതെട്ട് വർഷക്കാലമായി പൂന്തുറ പുത്തൻ പള്ളിയിലെ സേവകനായി ജമാഅത്തുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളുമായി എല്ലാ പേരോടും സൗഹാർദ്ദത്തിലും സഹകരിച്ചും പ്രവർത്തിച്ചുവരുന്ന കബീർ സാഹിബിനെ എല്ലാപേരും വളരെയേറെ സ്നേഹിക്കുകയും സഹകരിക്കുകയും സ്വന്തം സഹോദരനെ പോലെ ഒന്നിച്ച് പ്രവർത്തിക്കുകയും ചെയ്തിരുന്നു.
അദ്ദേഹം ജമാഅത്തിന്റെ ഭാരവാഹിത്വങ്ങൾ മതിയാക്കി ജമാഅത്തിന്റെ സേവകനായി മാറിയത് മുതൽ ഞാനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പിണക്കങ്ങൾ ഇല്ലാത്ത ഇണക്കങ്ങളുടെ ഒരു കാലഘട്ടം ആയിരുന്നു അത്.
ജമാഅത്തുമായി ബന്ധപ്പെട്ട സംഘർഷഭരിതവും സങ്കീർണവുമായ നിരവധി പ്രശ്നങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന ഒരു കാലഘട്ടം ആയിരുന്നു അത്. ജമാഅത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും വേണ്ടിയുള്ള നിരവധി പ്രവർത്തനങ്ങൾ എല്ലാ പ്രശ്നങ്ങളിലും ജമാഅത്തിന്റെ ഉത്തരവാദിത്വങ്ങൾ ഉള്ള ഒരു പ്രവർത്തകനായി സഹപ്രവർത്തകരായ ഞങ്ങളോടൊപ്പം ഒന്നിച്ച് പ്രവർത്തിച്ച അദ്ദേഹം അന്ത്യ യാത്രയ്ക്കായി തിരഞ്ഞെടുത്തത് പരിശുദ്ധ റംസാൻ മാസത്തിലെ ജുമാ നോമ്പുകാരനായി സഹപ്രവർത്തകനായ എന്നോടൊപ്പം പങ്കെടുത്ത് ഞാനുമായി ചിരിച്ച മുഖത്തോടെ ജുമാ കഴിഞ്ഞ് വീട്ടിലേക്ക് യാത്ര തിരിച്ച് എനിക്ക് അരമണിക്കൂറിനകം കേൾക്കാൻ കഴിഞ്ഞ വാർത്ത എന്റെ പ്രിയപ്പെട്ട കെബീർ എന്നിൽ നിന്ന് യാത്ര പറഞ്ഞു പോയത് അവസാനത്തെ യാത്രയാണെന്ന്.
സർവ്വശക്തനായ നാഥാ കഴിഞ്ഞ അനേക വർഷങ്ങളായി പുത്തംപള്ളിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുവേണ്ടി ഓടി നടക്കുമ്പോൾ അധികസമയവും പുത്തംപള്ളി കാമ്പൗണ്ടിൽ തന്നെയാണുള്ളത്.
ജമാഅത്തിനെയും ജമാഅത്ത് അംഗങ്ങളുടെയും പ്രശ്നങ്ങളുമായി തന്റെ ഓരോ ദിവസവും മുൻപോട്ടു പോകുമ്പോൾ എന്തെങ്കിലും തെറ്റുകുറ്റങ്ങളോ വീഴ്ചകളോ സംഭവിച്ചിട്ടുണ്ടെങ്കിൽ റബ്ബേ അതെല്ലാം പൊറുത്തു കൊടുത്തു അദ്ദേഹത്തിന്റെ കബറിനെ സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കണേ നാഥാ. അദ്ദേഹത്തിന്റെ കുടുംബത്തിനെ കാത്തു രക്ഷിക്കണേ തമ്പുരാനേ. ദീർഘകാലം പുത്തംപള്ളിയുടെ സേവകനായിരുന്ന അദ്ദേഹം അല്ലാഹുവിനേറേ ഇഷ്ടപ്പെട്ട റംസാനിലെ ജുമാ ദിവസം തന്നെ ആ സേവനം അവസാനിപ്പിച്ച് റബ്ബ് അദ്ദേഹത്തിന്റെ പരലോക ജീവിതം സ്വർഗീയമാക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സംരക്ഷണവും ഏറ്റെടുത്തനുഗ്രഹിക്കേണമേ നാഥാ. ദീർഘകാലം ഒരു സ്ഥാപനത്തിൽ സേവനം ചെയ്തു പിരിഞ്ഞു പോകുമ്പോൾ അവരോടുള്ള കടപ്പാട് പ്രകടമാക്കുവാൻ കിട്ടിയ നല്ല അവസരം ഉപയോഗപ്പെടുത്തുവാൻ ആ സ്ഥാപനവും മുൻകൈയെടുക്കുമെന്നുള്ള വിശ്വാസത്തോടെ അല്ലാഹു ഈ പരിശുദ്ധ റമളാൻ മാസത്തിൽ മരണപ്പെട്ടുപോയ നമ്മുടെ സഹപ്രവർത്തകരെയും നാം എല്ലാവരെയും കാത്തുരക്ഷിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു….
വൈ എം താജുദ്ധീൻ