മനുഷ്യൻ ചിമ്പാൻസിയിൽ നിന്നും പരിണമിച്ചു ഉണ്ടായതല്ല മറിച്ച് മനുഷ്യനും ചിമ്പാൻസിയം ഒരു പൊതു പൂർവികനെ പങ്കിടുന്നു.
ഭൗതിക നരവംശശാസ്ത്രം, പ്രൈമറ്റോളജി, പുരാ നരവംശശാസ്ത്രം, ഇത്തോളജി, ഭാഷാവികാസശാസ്ത്രം, പരിണാമ മനഃശാസ്ത്രം, ഭ്രൂണശാസ്ത്രം, ജനിതകശാസ്ത്രം എന്നീ മേഖലകളിൽ ഉണ്ടായ അഭൂതപൂർവ്വമായ മുന്നേറ്റങ്ങൾ ഡർവീനിയൻ കാലഘട്ടത്തിൽ നിന്നും പരിണാമത്തെ കൂടുതൽ മനസ്സിലാക്കാൻ മനുഷ്യന് സാധിച്ചിട്ടുണ്ട്
മനുഷ്യനുൾപ്പെടെയുള്ള പ്രൈമേറ്റുകൾ എന്ന വിഭാഗം 85 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് അവസാന ക്രീറ്റേഷ്യസ് യുഗത്തിൽ ഇതര സസ്തനികളിൽ നിന്ന് വേർപിരിഞ്ഞതായി ജനിതകപഠനങ്ങൾ തെളിയിക്കുന്നു. 55 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് പാലിയോസീൻ കാലയളവിൽ പരിണാമഘട്ടത്തിലെ ആദ്യ ഫോസിലുകൾ ലഭിച്ചു. ഗിബ്ബണുകൾ ഉൾപ്പെടുന്ന ഹൈലോബാറ്റിഡേ (Hylobatidae) ഫാമിലിയിൽ നിന്ന് 15-20 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ഹോമിനിഡേ (Hominidae) ഫാമിലി വേർപിരിഞ്ഞു. 14 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ഹൊമിനിഡേ ഫാമിലിയിൽ നിന്ന് ഒറാങ് ഉട്ടാനുകൾ ഉൾപ്പെടുന്ന പോൻജിനേ (Ponginae) ഫാമിലി വേർപെട്ടു. മനുഷ്യവർഗ്ഗപരിണാമത്തിലെ മുഖ്യഅനുകൂലനമായി കരുതപ്പെടുന്നത് ഇരുകാലി നടത്ത (Bipedal locomotion) മാണ്. സാഹിലാന്ത്രോപ്പസ് (Sahilanthropus), ഓറോറിൻ (Orrorin) എന്നീ ഹോമിനിനുകളാണ് ഇരുകാലിനടത്തം (ബൈപീഡലിസം) കാട്ടിയ ഏറ്റവും പുരാതനമനുഷ്യരൂപമെന്ന് കരുതപ്പെടുന്നു.