എമിറേറ്റിലെ പ്രധാന റോഡുകളില്‍ 10,000 കിറ്റുകളാണ് വിതരണം ചെയ്യുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.ദുബൈ കസ്റ്റംസിലെ ഗായത്ത് വളന്റിയര്‍ ടീമിന്‍റെ മേല്‍നോട്ടത്തില്‍ ‘അല്‍ ഫുര്‍ദ ഹാന്‍ഡ്സ്’ എന്ന സംരംഭത്തിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ദുബൈ കസ്റ്റംസിലെ 150ഓളം സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പുറമെ, അവരുടെ കുടുംബാംഗങ്ങളും ദുബൈ പൊലീസ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്‍റിലെ ഹയര്‍ കോളജ് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികളും കിറ്റ് വിതരണത്തില്‍ പങ്കാളികളായി. ദുബൈ കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് മഹ്ബൂബ് മുസാബിഹ് അടക്കം ഉന്നത ഉദ്യോഗസ്ഥരും വിതരണത്തില്‍ പങ്കാളികളായി.