യുഎഇയിൽ പൊടിപൊടിച്ച് വിഷു ആഘോഷം; കെങ്കേമമാക്കി മലയാളികൾ

0

ഗൃഹാതുരത്വത്തിന്‍റെ ഓർമകളോടെ കണി കണ്ടും വിഷു കൈനീട്ടം നൽകിയുമെല്ലാം മലയാളി വിഷു ആഘോഷം കെങ്കേമമാക്കി. അവധി ദിനത്തിൽ വിഷുവെത്തിയത് എല്ലാവർക്കും ഇരട്ടി മധുരമായി. ഗൃഹാതുരതയുടെ ഓർമകളുണർത്തുന്ന എല്ലാ ഉത്സവങ്ങളും നെഞ്ചിലേറ്റി നടക്കുന്നവരാണ്  മലയാളികൾ. അവധി ദിനത്തിൽ വിരുന്നെത്തിയ വിഷുവിനെ ആഘോഷപൂർവ്വം പ്രവാസി മലയാളികൾ വരവേറ്റു. കണിക്കൊന്നയും കണിവെള്ളരിയും തൂശനിലയും കസവു മുണ്ടും.. എല്ലാം കടൽ കടന്നെത്തുമ്പോൾ ആഘോഷങ്ങളുടെ പൊലിമ ഒട്ടും കുറഞ്ഞില്ല വിദേശത്താണെങ്കിലും ആഘോഷങ്ങളും ആചാരങ്ങളും മുടക്കമില്ലാതെ അനുഷ്ഠിക്കാറുണ്ട് മലയാളികൾ. അവധി ദിനത്തിൽ ഒത്തുകിട്ടിയ വിഷു കെങ്കേമമാക്കാൻ ഫ്ലാറ്റുകളിലും വില്ലകളിലും സുഹൃത്തുക്കളും കുടുംബങ്ങളും ഒത്തു കൂടി. ഉപ്പു തൊട്ട് കർപ്പൂരം വരെ എല്ലാം നാട്ടിൽ നിന്നുതന്നെ വരുന്നതു കൊണ്ട് വിഭവ സമൃദ്ധമായ സദ്യയൊരുക്കാനും ടെൻഷനില്ല. പ്രവാസികളുടെ ഒരാഘോഷവും ഒറ്റദിവസത്തിൽ ഒതുങ്ങുന്നതല്ല. വിവിധ സംഘടനകളുടെയും അസോസിയേഷനുകളുടേയും നേതൃത്വത്തിൽ കൂടുതൽ വിഷുവാഘോഷങ്ങൾ വരും ദിവസങ്ങളിലും ഉണ്ടാകും.

.

You might also like

Leave A Reply

Your email address will not be published.