രാജ്യത്ത് 7 ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാൻ ഒരുങ്ങി കേന്ദ്രം

0

മേക്ക് ഇൻ ഇന്ത്യയുടെ കീഴിൽ പിഎം മിത്ര പദ്ധതിയുടെ ഭാഗമായാണ് 7 ടെക്സ്റ്റൈൽ പാർക്കുകൾ നിർമ്മിക്കുക. ആദ്യ ഘട്ടത്തിൽ ഏഴ് സംസ്ഥാനങ്ങളിലായി ഓരോ പാർക്കുകൾ നിർമ്മിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കുന്നതോടെ, ഈ മേഖലയിൽ കോടികളുടെ നിക്ഷേപം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ്. കൂടാതെ, ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന മേഖല കൂടിയാണിത്.തമിഴ്നാട്, ഗുജറാത്ത്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ടെക്സ്റ്റൈൽ പാർക്കുകൾ നിർമ്മിക്കുന്നത്. പദ്ധതിയുടെ നിർമ്മാണ ആവശ്യങ്ങൾക്കായി സർക്കാർ 70,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കിയിട്ടുണ്ട്. ടെക്സ്റ്റൈൽ പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ, നെയ്ത്ത്, പ്രിന്റിംഗ് തുടങ്ങിയ ടെക്സ്റ്റൈൽ മേഖലയിലെ എല്ലാ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിക്കുന്നതാണ്.

You might also like

Leave A Reply

Your email address will not be published.