തിരു:ദേശീയ മലയാള വേദി സംസ്ഥാന കമ്മിറ്റി തമ്പാനൂർ ഹോട്ടൽ ഹൈലാൻഡ് പാർക്കിൽ സംഘടിപ്പിച്ച റംസാൻ മതസൗഹാർദ്ദ സമ്മേളനവും മലയാളം റിസർച്ച് വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും ചെയർമാൻ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.

സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന മികവിന് നേമം ഷാഹുൽ ഹമീദിന് സി എച്ച് മുഹമ്മദ് കോയ സ്മാരക അവാർഡ് മന്ത്രി സമർപ്പിച്ചു .സ്വാമി ദത്തത്രേയ സ്വരൂപ്നാഥ്, റവറന്റ് ്് ഫാദർ മാത്യു നൈനാൻ , പരുത്തിക്കുഴി അനസ് മൗലവി ,അഡ്വ: ഏ എം.കെ. നൗഫൽ,ഡോ :സരിത ,ഡോ : ഫെമിന , ഡോ:ഹലീമ കുണ്ടറ ,ചാല മുജീബ് റഹ്മാൻ ,രാജലക്ഷ്മി എന്നിവർ പ്രസംഗിച്ചു മലയാളം റിസർച്ച് വിദ്യാർഥികളെയും , കലാപ്രതിഭകളെയും ആദരിച്ചു.
വൈകുന്നേരം സിo ഫണി ഹാളിൽ നടന്ന റംസാൻ ഇഫ്താർ സംഗമം ജമാഅത്ത് ഫെഡറേഷൻ ജില്ലാ സെക്രട്ടറിയും , ജില്ലാ നോട്ടറിയുമായ അഡ്വ: എ.എം.കെ. നൗഫൽ ഉദ്ഘാടനം ചെയ്തു . പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. അട്ടക്കുളങ്ങര സുലൈമാൻ , ചാല മുജീബ് റഹ്മാൻ ആറ്റിങ്ങൽ സുരേഷ് എന്നിവർ പ്രസംഗിച്ചു . കാർഷിക കോളേജിലെ റിസർച്ച് വിദ്യാർത്ഥികളെ അവാർഡ് നൽകി ആദരിച്ചു. ഇഫ്താർ സംഗമവും നടത്തി .