ആരോഗ്യദായകമായ എണ്ണ ഏതാണ് എന്ന് ചോദിച്ചാൽ ഇന്ത്യക്കാരൻ പ്രത്യേകിച്ച് മലയാളികൾ, ഒഴികെയുള്ള, ആഗോള ഗവേഷകർ പറയും വെളിച്ചെണ്ണ എന്ന്.. ഇത് കേൾക്കുമ്പോൾ, നാളികേര നാടായ കേരളത്തിലെ ഡോക്ടർ/ന്യൂട്രീഷ്യൻ മാർ പറയും വെളിച്ചെണ്ണ ആരോഗ്യത്തിന് ഹാനികരമാണ് ..
ഇത് രണ്ടും പരസ്പര വിരുദ്ധമാണ് എങ്കിലും രണ്ടും ശരിയാണ്..
യഥാർത്ഥത്തിലുള്ള വെളിച്ചെണ്ണയിൽ 2 തരം കൊഴുപ്പുകൾ ഉണ്ട്. 65% നല്ല കൊഴുപ്പുകളും ശേഷം ചീത്ത കൊഴുപ്പുകളും.. നല്ല കൊഴുപ്പുകളിൽ തന്നെ 80% (മൊത്തം 50%) ലോറിക്ക് ആസിഡ് ആണ്. മനുഷ്യന് ഏത് രോഗത്തെയും തടുക്കാനുള്ള കഴിവ് നൽകുന്ന, മുലപ്പാലിലെ പ്രധാന ഘടകമായ ലോറിക്ക് ആസിഡ് പ്രകൃതിയിൽ ലഭിക്കുന്നത് വെളിച്ചെണ്ണ അടക്കമുള്ള നാളികേര ഉൽപ്പന്നങ്ങളിൽ മാത്രമാണ്. ഏതു രോഗത്തെയും തടുക്കാനുള്ള കഴിവ് നൽകുന്ന ലോറിക്ക് ആസിഡ്, രോഗങ്ങൾക്ക് കാരണമാകുന്ന അതിസൂക്ഷ്മ രോഗാണുക്കളായ ബാക്ടീരിയകൾ, ഫംഗസുകൾ, വൈറസുകൾ തുടങ്ങിയവയെ നശിപ്പിക്കുകയും ചെയ്യുന്നു.ലോകത്തിൽ ഇന്ന് വരെ ലഭ്യമായ മറ്റൊരു പാചക എണ്ണയ്ക്കും നൽകാനാവാത്ത പ്രത്യേകതയാണത്
എന്നാൽ യഥാർത്ഥ വെളിച്ചെണ്ണ എന്താണ് എന്ന് ഇതുവരെയും മനസ്സിലാക്കാത്ത അല്ലെങ്കിൽ തങ്ങളുടെ പ്രൊഫഷനെ കരുതി, അന്ധത നടിക്കുന്ന, മലയാളികൾ അടക്കമുള്ള ,ആധുനിക വൈദ്യശാസ്ത്രം എന്ന് അഹങ്കരിക്കുന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇതിലെ യഥാർത്ഥ വസ്തുത വെളിപ്പെടുത്തുന്നില്ല..
മനുഷ്യൻ രോഗപ്രതിരോധശേഷി ആർജിക്കുന്നത് അമ്മിഞ്ഞപ്പാൽ കുടിച്ചിട്ടാണ് എന്നും അതുകൊണ്ട് ഓരോ ശിശുവിനും നിർബന്ധമായും അമ്മിഞ്ഞപ്പാൽ 2.5 – 3 വയസ് വരെ നൽകണമെന്നും ഉള്ള അദ്ദേഹത്തിന്റെ നിർദ്ദേശം ലോക ആരോഗ്യ സംഘടന യും ഐ.എം.എ അടക്കമുള്ള ആധുനിക വൈദ്യശാസ്ത്ര സംഘടനകളും അംഗീകരിച്ചിട്ടുണ്ട്. അമ്മിഞ്ഞപ്പാലിന് ഈ കഴിവ് നൽകുന്നത്, അതിലെ സുപ്രധാന ഘടകമായ ലോറിക്ക് ആസിഡിൽ നിന്നും ആണെന്നും ലോറിക്ക് ആസിഡ് പിന്നെ ലഭിക്കുന്നത് നാളികേര/വെളിച്ചെണ്ണ യിൽ നിന്നും ആണെന്നും വെളിച്ചെണ്ണ ചൂടാകുമ്പോൾ നടക്കുന്ന *രാസമാറ്റ ങ്ങളാൽ വെളിച്ചെണ്ണയിലെ നല്ല കൊഴുപ്പുകൾ കത്തിപ്പോകുകയും പകരം അവിടെ കാർബൺ അളവ് കൂടുതലുള്ള ചീത്ത കൊഴുപ്പുകൾ നിറയുകയും ചെയ്യുന്നു എന്നും ഉള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകളും അവർ അംഗീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ മാർക്കറ്റിൽ ലഭ്യമായ വെളിച്ചെണ്ണ യിൽ 95% വും ചൂടാക്കിയ കൊപ്ര കൊണ്ടുള്ള മണമുള്ള റോസ്റ്റഡ് വെളിച്ചെണ്ണ ആണ്. ലോറിക്ക് ആസിഡ് കത്തി നശിച്ച ഈ വെളിച്ചെണ്ണ യിൽ പകരം ചീത്ത കൊഴുപ്പുകൾ നിറഞ്ഞിരിക്കുന്നു.
ഇത്തരം കാര്യങ്ങളിലെ നല്ല വെളിച്ചെണ്ണ/ചീത്ത വെളിച്ചെണ്ണ എന്നിവയെ ജനങ്ങൾക്ക് ബോധവൽകരിക്കാതെ വെളിച്ചെണ്ണ മൊത്തം മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാണ് എന്ന് പറയുന്നത്, മനുഷ്യൻ നല്ല വെളിച്ചെണ്ണ മാത്രം ഉപയോഗിച്ച് ആരോഗ്യവാൻമാരായാൽ പിന്നെ തങ്ങളുടെ പ്രൊഫഷന് തന്നെ പ്രസക്തി ഉണ്ടാകുമോ? എന്ന ഭയം മൂലമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു..
സ്ഥിരമായി, ലോറിക്ക് ആസിഡ് കൂടിയ ശീതീകരിച്ച വെർജിൻ വെളിച്ചെണ്ണ, മരച്ചക്കിലാട്ടിയ വെളിച്ചെണ്ണ എന്നിവ ഉപയോഗിക്കുന്ന ഞാൻ (ശ്രീപതി കാര്യാട്ട്) അടക്കമുള്ള ഒട്ടനവധി വ്യക്തികളുടെ അനുഭവം കൂടിയാണിത്…
നമ്മൾ ഏത് രാഷ്ട്രത്തിൽ, ഏത് അവസ്ഥയിൽ ജീവിച്ചാലും, ഏത് മഹാരോഗത്തിന് ഏത് വൈദ്യശാസ്ത്ര വിദഗ്ധ നാൽ ചികിത്സിക്കയാണെങ്കിലും, ദിവസവും വെറും വയറ്റിലോ രാത്രി ഭക്ഷണശേഷമോ 5-10 മിലി ശീതീകരിച്ച വെർജിൻ വെളിച്ചെണ്ണ കുടിക്കയും ഭക്ഷണം മരച്ചക്കിലാട്ടിയ വെളിച്ചെണ്ണ യിൽ പാചകം ചെയ്തു കഴിക്കയും ചെയ്താൽ അതിന് അഞ്ചിരട്ടി ഗുണം കൂടുതൽ ലഭിക്കും..
അത് തിരിച്ചറിയുന്നത് കൊണ്ടാണ് 5 ഡോളറിന് 1 കിലോ ഒലീവ് ഓയിൽ ലഭിക്കുന്ന യൂറോപ്യൻ/അമേരിക്കൻ ഹൈപ്പർ മാർക്കറ്റുകളിൽ വെളിച്ചെണ്ണ 15 ഡോളറിന് വിൽക്കാൻ സാധിക്കുന്നത്..