നമ്മുടെ രാജ്യം
ലോകത്ത് ശക്തമായ ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക് ഭരണഘടനയിലൂടെയുള്ള നിയമവാഴ്ചയുള്ള നമ്മുടെ രാജ്യത്ത്
ബഹുസ്വരതയിൽ നിൽക്കുന്ന
രാജ്യത്തെ എല്ലാവിധ ഐശ്വര്യങ്ങൾക്കു വേണ്ടിയും സർവ്വ മേഘലകളിലും പ്രയത്നിക്കുന്ന,
കാപട്യം ഇല്ലാത്ത ജനാധിപത്യ വിശ്വാസികൾ, പ്രയാസപൂരിതമായ ദിനരാത്രങ്ങളാണ് ഇന്ത്യയിലെ ഓരോ ദിനരാത്രങ്ങളും കാണേണ്ടി വരുന്നതും കടന്നുപോയിക്കൊണ്ടിരിക്കുന്നതും
ഫാസിസത്തിന് ജനങ്ങളാൽ പ്രതിസന്ധികൾ വരുമ്പോൾ ജനശ്രദ്ധ മാറ്റുന്നതിന് അവർ തന്നെ സൂക്ഷിച്ച ആയുധങ്ങളിൽ ഒന്നെടുത്ത് പ്രയോഗിക്കും അതാണ് ഇപ്പോൾ യുപിയിൽ നടക്കുന്നത്. ഈ സന്ദേശം സത്യസന്ധമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ മുഴുവൻ ഫാസിസ്റ്റ് വിരുദ്ധ പോരാളികൾക്കുമുള്ള സന്ദേശമാണ്
നേരത്തേ തന്നെ താൻ കൊല്ലപ്പെടും എന്നും സുരക്ഷ ഭീഷണിയുണ്ടെന്നും പറഞ്ഞ കൊലപാതകത്തിൽ പ്രതിചേർക്കപ്പെട്ട് കസ്റ്റഡിയിലുള്ള മുൻ എംപി അതിഖ് അഹ്മ്മദിനെയും സഹോദരൻ അഷ്റഫിനെയും കൊലപ്പെടുത്തിയത് മാധ്യമങ്ങളുടെയും പോലീസിൻ്റെയും മുന്നിൽ വെച്ചാണ്..
ഇതിൽ നാം മനസ്സിലാക്കേണ്ടത് പോലീസ് കസ്റ്റഡിയിൽ പോയിൻ്റ് ബ്ലാങ്കിൽ വെടി വെച്ച് കൊല്ലുകയായിരുന്നു എന്നതാണ്
ആതിഖിൻ്റെ മകനായ 19 വയസ്സുകാരനെ പോലീസ് തന്നെ വെടിവെച്ച് കൊന്നിട്ട് 2 ദിവസമേ ആയിട്ടുള്ളൂ.. യുപിയിലെ ഗുണ്ടാ രാഷ്ട്രീയത്തെ പിന്താങ്ങുന്നില്ല. എന്നാലും പ്രായ പൂർത്തിയാകാത്ത മറ്റ് രണ്ട് മക്കളെയും ഭാര്യയെയും കാണാനില്ല. മക്കൾ ജുവൈനെൽ ഹോമിൽ കസ്റ്റഡിയിലുണ്ട് എന്ന് ചില പത്രങ്ങളിൽ വാർത്തയുണ്ട്..
യു.പി എന്ന സംസ്ഥാനം ക്രമസമാധമില്ലാത്ത ഇന്ത്യൻ നിയമ വ്യവസ്ഥ പാലിക്കാത്ത അരാജകത്വം വാഴുന്നിടമാണ്. പോലീസ് കസ്റ്റഡിയിൽ ഉള്ളവരെ വകവരുത്തുന്ന ഈ സന്ദേശം മുഴുവൻ ഫാസിസ്റ്റ് വിരുദ്ധ പോരാളികൾക്കും ഒരു പാഠമാണെന്ന് സന്ദേശം കൂടി ഇതിലുണ്ട്.
ഇന്ത്യയിലെ സമ്പൂർണ ഫാസിസം എങ്ങനെയായിരിക്കും വാർത്തെടുക്കുക ”എന്ന് യു.പി കൃത്യമായി പറഞ്ഞു തരുന്നു..
അംബേദ്കറും നെഹ്റുവും ഗാന്ധിയും ആസാദും ഒക്കെ വിഭാവന ചെയ്ത നിയമവാഴ്ചയുള്ള ഭരണഘടനയുള്ള ഇന്ത്യയല്ല,,, നിയമമോ കോടതിയോ വിചാരണയോ ഒന്നും വേണ്ടതില്ലാത്ത സായുധ ധാരികൾക്ക് ആക്രോശിച്ച് കൊണ്ട് വെടിയുതിർത്തും ബുൾഡോസറോടിച്ചും ബലാത്സംഗം ചെയ്തും ചുട്ടുകൊന്നും തല്ലിക്കൊന്നും നീതി നടപ്പാക്കാവുന്ന ഇന്ത്യയാണ് ഇപ്പോൾ നമ്മൾ കാണുന്നത്.
പ്രതീക്ഷകൾ ഇനിയും കൈവിടരുത് അക്രമികൾ വിജയിക്കുന്നത് നമ്മളുടെ അസംഘടിതാവസ്ഥയാണ്, മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന നമ്മൾ വിവിധ പാർട്ടികളാൽ മുന്നണികളാൽ പരസ്പരം പോരടിക്കുമ്പോൾ ഫാസിസ്റ്റ് മുന്നണി ഒറ്റയ്ക്ക് ജയിച്ചു കയറുന്നു.
ആത്മാർത്ഥതയുള്ള ജനാധിപത്യ മതേതര പാർട്ടികളോട് പറയുവാനുള്ളത്, ഒരൊറ്റ പ്രാവശ്യമങ്കിലും പൊതുശത്രുവിനെ പരാജയപ്പെടുത്താൻ ഒരുമിച്ചു നിന്ന് തെരഞ്ഞെടുപ്പിനെ നേരിടു. തീർച്ചയായും നിയമവാഴ്ച വിരോധികൾ തോറ്റു തുന്നം പാടും തീർച്ചയായും, ഇതാണ് എനിക്ക് പറയാനുള്ളത്.
എം.എച്ച്. സുധീർ സാമൂഹിക പ്രവർത്തകർ…