വന്ദേഭാരത് ട്രെയിനില്‍ തന്റെ പോസ്റ്റര്‍ ‘ഒട്ടിച്ചതല്ല, ആരോ മഴവെള്ളത്തില്‍ പോസ്റ്റര്‍ വെച്ചതാണ്

0

തന്റെ പോസ്റ്റര്‍ ആരും ഒട്ടിച്ചതല്ലെന്നും മഴവെള്ളത്തില്‍ ആരോ എടുത്തുവെച്ചതാണെന്നും പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്‍.തനിക്കെതിരായ നടക്കുന്ന പ്രചരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും ഇതിന് പിന്നില്‍ ബിജെപിയാണെന്നും ശ്രീകണ്ഠന്‍ പ്രതികരിച്ചു. വേണമെങ്കില്‍ റെയില്‍വേ ഇന്റലിജന്‍സ് അന്വേഷണം നടത്തട്ടെയെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.പോലീസും ആര്‍പിഎഫും നില്‍ക്കെയാണ് പോസ്റ്റര്‍ പതിപ്പിച്ചതെന്നും അത് അതാരാണെന്ന് തനിക്ക് അറിയില്ലെന്നും ശ്രീകണ്ഠന്‍ പറഞ്ഞു. എന്നാല്‍ സത്യാവസഥ താന്‍ തിരക്കുകയുണ്ടായി. ആരൊക്കെയോ പോസ്റ്റര്‍ ബോഗിയിലെ മഴവെള്ളത്തില്‍ എടുത്ത് പതിപ്പിക്കുകയായിരുന്നു. അതാരാണെന്ന തനിക്ക് നൂറ് ശതമാനം അറിയില്ലെന്നും ശ്രീകണ്ഠന്‍ അവകാശപ്പെട്ടു.ഇന്ന് വൈകുന്നേരത്തോടെ വന്ദേഭാരത് ട്രെയിന്‍ പാലക്കാട് ഷൊര്‍ണ്ണൂര്‍ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം. ട്രെയിന്‍ നിര്‍ത്തിയ സമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രീകണ്ഠന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ പതിപ്പിക്കുകയായിരുന്നു. ട്രെയിനിലെ വിന്‍ഡോ ഗ്ലാസുകളിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിപ്പിച്ചത്. ഷൊര്‍ണൂരില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കാന്‍ കാരണം വികെ ശ്രീകണ്ഠനാണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകളാണ് ഒട്ടിച്ചത്.ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ലായിരുന്നുവെന്നും തന്റെ ശ്രമഫലമായാണ് വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചതെന്നും പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍ അവകാശപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രെയിനില്‍ പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്. പിന്നാലെ പോസ്റ്ററുകള്‍ ആര്‍പിഎഫ് നീക്കംചെയ്തു.സംഭവത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഓടിത്തുടങ്ങിയ ദിനം തന്നെ രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി ട്രെയിന്‍ പോസ്റ്റര്‍ ഒട്ടിച്ച്‌ വികൃതമാക്കിയത് അംഗീകരിക്കാനാകില്ലെന്നാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. മുന്‍പ് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചത് തങ്ങള്‍ ആവശ്യപ്പെട്ടത് പ്രകാരമാണെന്ന് കോണ്‍ഗ്രസ് എംപിമാര്‍ അവകാശവാദം ഉന്നയിച്ചിരുന്നു.

You might also like

Leave A Reply

Your email address will not be published.