വിദ്യാഭ്യാസരംഗത്ത് ചരിത്രത്തെ വളച്ചൊടിക്കുന്ന നിലപാടിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറുക കെ പി എ മജീദ്
തിരുവനന്തപുരം..ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സിലബസിലെ പ്ലസ് വൺ പ്ലസ് ടു ക്ലാസുകളിൽ,മുഗൾ സാമ്രാജ്യവും ജനകീയ സമരങ്ങൾ ഉൾപ്പെടെയുള്ള ചരിത്രങ്ങൾ വെട്ടി മാറ്റിക്കൊണ്ട് പാഠപുസ്തകങ്ങൾ തയ്യാറാക്കാനുള്ള കേന്ദ്ര സർക്കാർനിലപാടിൽ നിന്നും പിന്മാറണമെന്ന് മുസ്ലിംലീഗ് നേതാവ് കെപിഎ മജീദ് അഭിപ്രായപ്പെട്ടു,കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ തിരുവനന്തപുരം താലൂക്ക് കമ്മറ്റി സംഘടിപ്പിച്ച റമളാൻ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്മായിൽ മൗലവിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ റമളാൻ റിലീസ് പ്രവർത്തനങ്ങൾ ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു,ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ ജനറൽ സെക്രട്ടറി താഹിർ മൗലവി, ട്രഷറർ പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി, പ്രൊഫസർ തോന്നയ്ക്കൽ ജമാൽ, പ്രൊഫസർ കെ വൈ മുഹമ്മദ് കുഞ്ഞ്, അഡ്വക്കേറ്റ് എഎംകെ നൗഫൽഅൽ അമീൻ മൗലവി, പി എ അഹമ്മദ് കുട്ടി,, , ഷബീർ മൗലവി, പനതുറ ഷറഫുദ്ദീൻ,എസ് എം ,ഇഖ്ബാൽ,,അഫ്സൽ മുന്ന,എന്നിവർ സംസാരിച്ചു.,തോന്നയ്ക്കൽ എ വൈ ഷിജു സ്വാഗതവും ഖാദർ റൂബി നന്ദിയും രേഖപ്പെടുത്തി.