വിഷു കൈനീട്ടവുമായി നടൻ രാഘവന്റെ വീട്ടിലേക്ക് !

0

തിരു:- വളരെ നാളത്തെ ഇടവേളക്കുശേഷം മലയാള സിനിമയിലെ അഭിനയ പ്രതിഭ രാഘവന്റെ വീട് ഇക്കൊല്ലത്തെ വിഷു ആഘോഷത്തിന് വേദിയാകുന്നു. പ്രേം നസീർ സുഹൃത് സമിതിയാണ് വിഷു പുലരിയെന്ന പേരിൽ ഈ ചടങ്ങ് വിഷു ദിനത്തിൽ കുറവൻ കോണത്തെ രാഘവന്റെ വീടായ ചിത്രകൂടത്തിൽ സംഘടിപ്പിക്കുന്നത്. രാവിലെ 10 ന് പ്രൊഫ. ജോർജ് ഓണകൂർ സമിതിയുടെ വകയായുള്ള വിഷു കൈനീട്ടം രാഘവന് സമർപ്പിക്കും. തുടർന്ന് സമിതി കലാകാരൻമാർ വിഷു സമ്മാനങ്ങൾ നൽകി രാഘവൻ അഭിനയിച്ച ഗാനങ്ങൾ അവതരിപ്പിക്കും. പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷയും പ്രസിഡണ്ട് പനച്ചമൂട് ഷാജഹാനും അറിയിച്ചു. മുൻ കൊല്ലങ്ങളിൽ നെടുമുടി വേണു, സൂര്യ കൃഷ്ണമൂർത്തി , ജഗതി ശ്രീകുമാർ എന്നിവരുടെ വീടുകളിലും ഇത്തരത്തിൽ വിഷുപുലരിസംഘടിപ്പിച്ചിരുന്നു.

You might also like
Leave A Reply

Your email address will not be published.