ശിക്ഷ സ്റ്റേ ചെയ്തില്ലെങ്കില്‍ നഷ്ടം എട്ടു വര്‍ഷമെന്ന് രാഹുല്‍ ഹൈകോടതിയില്‍

0

സ്റ്റേ അനുവദിക്കാത്തതുവഴിയുള്ള പ്രത്യാഘാതം ഒരിക്കലും തിരുത്താന്‍ കഴിയാത്തതാണ്. മാനനഷ്ട കേസില്‍ മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ടു വര്‍ഷത്തെ തടവുശിക്ഷ സ്റ്റേ ചെയ്യാന്‍ സൂറത്ത് സെഷന്‍സ് കോടതി വിസമ്മതിച്ചതിനെ തുടര്‍ന്ന് ഹൈകോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചപ്പോള്‍ രാഹുലിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്വിയാണ് ഈ വാദം മുന്നോട്ടു വെച്ചത്.കേസില്‍ ചൊവ്വാഴ്ച വാദം പൂര്‍ത്തിയാക്കാന്‍ പാകത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാറിനോടും മാനനഷ്ട കേസ് നല്‍കിയ പൂര്‍ണേഷ് ജോഷിയോടും ജസ്റ്റിസ് ഹേമന്ദ് എം. പ്രഛക് നിര്‍ദേശിച്ചു. കേസ് ഇനി ചൊവ്വാഴ്ച പരിഗണിക്കും.മാനനഷ്ട കേസില്‍ രണ്ടു വര്‍ഷത്തെ പരമാവധി ശിക്ഷ നല്‍കിയ മജിസ്ട്രേറ്റ് കോടതി വിധിയും സ്റ്റേ അനുവദിക്കാത്ത സെഷന്‍സ് കോടതി വിധിയും അന്യായമാണെന്ന് അഭിഷേക് സിങ്വി വാദിച്ചു. മാനനഷ്ട കേസ് നേരിടുന്ന രാഹുലിന് ജാമ്യം നിഷേധിക്കാന്‍ സെഷന്‍സ് കോടതി ഉദാഹരിച്ചത് തട്ടിക്കൊണ്ടു പോകല്‍, കൊലപാതകം, മാനഭംഗം തുടങ്ങിയ കേസുകളിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കാതിരുന്ന മുന്‍കാല കോടതി വിധികളാണ്. അവയത്രയും ഈ കേസില്‍ പ്രസക്തമല്ല.2019ലെ പ്രസംഗത്തില്‍ നരേന്ദ്ര മോദി, ലളിത് മോദി തുടങ്ങിയ പേരുകളാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. പരാതിക്കാരനായ പൂര്‍ണേഷ് മോദിക്ക് ഒരു ബന്ധവുമില്ല. മോദി സമുദായത്തെ അധിക്ഷേപിച്ചുവെന്നാണ് അദ്ദേഹത്തിന്‍റെ ഹരജി. ഒരു സമുദായത്തെയാകെ പ്രതിനിധാനംചെയ്ത് ഒരു വ്യക്തിക്ക് മാനനഷ്ട കേസ് നല്‍കാനാവില്ലെന്നാണ് നിയമം. പ്രസംഗം നേരിട്ടു കേള്‍ക്കുകയോ ഡിജിറ്റല്‍ തെളിവു നല്‍കുകയോ ചെയ്യാത്ത പൂര്‍ണേഷ് നല്‍കിയ കേസ് യഥാര്‍ഥത്തില്‍ കോടതിക്കു മുന്നില്‍ നിലനില്‍ക്കുന്നതല്ല. ഹൈകോടതിയും സെഷന്‍സ് കോടതി വിധി സ്റ്റേ ചെയ്യാതിരുന്നാല്‍ രാഹുലിന് ഉണ്ടാകുന്നത് രാഷ്ട്രീയത്തില്‍ അപരിഹാര്യമായ നഷ്ടമാണ്. എട്ടു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല.ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പു നടക്കുകയും പുതിയ ജനപ്രതിനിധി വരുകയും ചെയ്ത ശേഷം രാഹുലിന് അനുകൂലമായാണ് അപ്പീലില്‍ തീരുമാനം വരുന്നതെങ്കില്‍, അദ്ദേഹത്തിനുണ്ടായ നഷ്ടം ആര്‍ക്കും നികത്തിക്കൊടുക്കാന്‍ പറ്റില്ല.ക്രിമിനല്‍ മാനനഷ്ട കേസുകളില്‍ നല്‍കാവുന്ന പരമാവധി ശിക്ഷ രണ്ടു വര്‍ഷമാണ്. എന്നാല്‍ ഇത്ര ദീര്‍ഘകാലത്തെ ശിക്ഷ മുമ്ബുണ്ടായതായി കേട്ടുകേള്‍വിപോലുമില്ല. ഏറിയാല്‍ അഞ്ചു മാസമൊക്കെയാണ് ശിക്ഷിക്കുക. മജിസ്ട്രേറ്റ് കോടതി പക്ഷേ, പരമാവധി ശിക്ഷ നല്‍കി. ഇതാണ് എം.പി സ്ഥാനത്തിന് അയോഗ്യത കല്‍പിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.എന്നാല്‍ ഹൈകോടതിക്ക് ശിക്ഷ സ്റ്റേ ചെയ്യാനാവില്ലെന്നും ഹരജിയുടെ ഗൗരവം കണക്കിലെടുത്താണ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ മിതേഷ് അമിന്‍, പൂര്‍ണേഷ് ജോഷിക്കു വേണ്ടി ഹാജരായ നിരുപം നാനാവതി എന്നിവര്‍ വാദിച്ചു.

ഹരജി പരിഗണിക്കുന്നത് ബി.ജെ.പി മുന്‍ മന്ത്രിയുടെ അഭിഭാഷകനായിരുന്ന ജഡ്ജി

ലഖ്നോ: രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈകോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് ബി.ജെ.പി മുന്‍ മന്ത്രി മായാ കൊട്നാനിയുടെ അഭിഭാഷകരില്‍ ഒരാളായിരുന്ന, ജസ്റ്റിസ് ഹേമന്ത് എം. പ്രഛക്. 2002ലെ ഗുജറാത്ത് കലാപക്കേസുകളിലാണ് മായാ കൊട്നാനിക്ക് വേണ്ടി ഹേമന്ത് എം. പ്രഛക് ഹാജരായത്. അഹ്മദാബാദിലെ നരോദ പാട്യ, നരോദ ഗാം പ്രദേശങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറിലധികം മുസ്‌ലിംകളെ കൊലപ്പെടുത്തിയ കേസുകളിലൊന്നില്‍ പ്രഛക്, മായാ കൊട്നാനിക്ക് വേണ്ടി വാദിച്ചിരുന്നു. നരോദ പാട്യ, നരോദ ഗാം കേസുകളിലെ എല്ലാ പ്രതികളെയും ഗുജറാത്തിലെ പ്രത്യേക കോടതി കുറ്റമുക്തരാക്കിയതും ശ്രദ്ധേയമാണ്.ഗുജറാത്ത് ഹൈകോടതിയിലാണ് ഹേമന്ത് പ്രഛക് പ്രാക്ടീസ് ആരംഭിച്ചത്. 2002 മുതല്‍ 2007വരെ അസിസ്റ്റന്റ് ഗവണ്‍മെന്റ് പ്ലീഡറായും അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചു. 2021ല്‍ ജഡ്ജിയാവുന്നതിന് മുമ്ബ് 2015ലും 2019ലും ഗുജറാത്ത് ഹൈകോടതിയില്‍ കേന്ദ്രസര്‍ക്കാറിന്‍റെ സ്റ്റാന്‍ഡിങ് കൗണ്‍സലായിരുന്നു.2019ല്‍ കര്‍ണാടകയില്‍ നടത്തിയ പ്രസംഗത്തിന്‍റെ പേരിലുള്ള മാനനഷ്ടക്കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ ഹരജി നേരത്തെ സൂറത് സെഷന്‍സ് കോടതി തള്ളിയിരുന്നു. സെഷന്‍സ് കോടതിയില്‍ കേസ് പരിഗണിച്ച ജഡ്ജ് മൊഗേര 2006ല്‍ തുല്‍സിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍, ആഭ്യന്തര മന്ത്രി അമിത് ഷാക്ക് വേണ്ടി ഹാജരായ അഭിഭാഷകനായിരുന്നു. തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ഹൈകോടതിയെ സമീപിച്ചത്.

You might also like

Leave A Reply

Your email address will not be published.