സ്മാർട്ട്ഫോൺ കയറ്റുമതിയിൽ റെക്കോർഡ് മുന്നേറ്റവുമായി ഇന്ത്യ

0

സെല്ലുലാർ ആൻഡ് ഇലക്ട്രോണിക് അസോസിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിൽ 85,000 കോടി രൂപയുടെ മൊബൈൽ ഫോണുകളാണ് ഇന്ത്യൻ തീരം വിട്ടത്. രാജ്യത്ത് ഉപഭോക്തൃ ഇലക്ട്രോണിക്സ് ഇനങ്ങളുടെ പ്രാദേശിക ഉൽപ്പദനത്തിന് കേന്ദ്ര സർക്കാർ വലിയ തോതിൽ പ്രോത്സാഹനം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സ്മാർട്ട്ഫോൺ കയറ്റുമതിയിൽ രാജ്യം റെക്കോർഡിട്ടത്. 2021-22 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം സ്മാർട്ട്ഫോണുകളാണ് ഇത്തവണ കയറ്റുമതി ചെയ്തിരിക്കുന്നത്.ഇന്ത്യയിൽ വിൽക്കുന്ന സ്മാർട്ട്ഫോണുകളിൽ 97 ശതമാനവും തദ്ദേശീയമായി നിർമ്മിച്ചവയാണ്. യുഎഇ, യുഎസ്, നെതർലാൻഡ്, യുകെ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ പ്രധാനമായും സ്മാർട്ട്ഫോണുകൾ കയറ്റുമതി ചെയ്യുന്നത്. കയറ്റുമതി ഉയർന്നതോടെ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കൾ എന്ന പദവിയും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. നടപ്പു സാമ്പത്തിക വർഷം സ്മാർട്ട്ഫോൺ കയറ്റുമതി ഒരു ലക്ഷം കോടി രൂപ കടക്കുമെന്നാണ് വിലയിരുത്തൽ.

You might also like

Leave A Reply

Your email address will not be published.