അരക്ഷിതാവസ്ഥ നേരിടുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ജനമുന്നേറ്റ റാലി ആത്മവിശ്വാസം നൽകും.വി ഡി സതീശൻ

0

തിരുവനന്തപുരം.അരക്ഷിതാവസ്ഥ നേരിടുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ജനമുന്നേറ്റ റാലി ആത്മവിശ്വാസം പകരുമെന്ന്,കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻന്റെ നാല്പതാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് മെയ് മാസം പതിമൂന്നാം തീയതി കൊല്ലത്ത് നടത്തുന്ന നാല്പതാം വാർഷിക സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശന കർമ്മം നിർവഹിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രസ്താവിക്കുകയണ്ടയി.ജന മുന്നേറ്റ റാലി മുന്നോട്ടുവയ്ക്കുന്ന പ്രമേയമായ
ഏക സിവിൽ കോഡ്, പൗരത്വ ഭേദഗതി,മസ്ജിദ് മദ്രസ അക്രമങ്ങൾക്കെതിരെയുള്ള ജമാഅത്ത് ഫെഡറേഷന്റെ ജനമു മുന്നേറ്റ റാലി കാലികപ്രസക്തിയുള്ളതാണെന്നും, ഈ പരിപാടിക്ക് കോൺഗ്രസിന്റെ പൂർണ്ണ പിന്തുണ ഉണ്ടായിരിക്കുമെന്നും അദ്ദേഹം തുടർന്ന് പറയുകയുണ്ടായി.
ശ്രീ എം എം ഹസ്സൻ ചടങ്ങിൽ മുഖ്യ അഥിതി ആയിരുന്നു.
ജമാഅത് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ കെ എച് മുഹമ്മദ്‌ മൗലവി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ എ എം കെ.നൗഫൽ സ്വാഗതം ആശംസിക്കുകയും ഭാരവാഹികളായ മുണ്ടക്കയം ഹുസൈൻ മൗലവി,നേമം ഷാഹുൽ ഹമീദ്,പി എ അഹമ്മദ് കുട്ടി,മജീദ് നദ്‌വി എന്നിവർ പങ്കെടുത്തു.

അഡ്വ എ എം കെ നൗഫൽ
ജില്ലാ ജനറൽ സെക്രട്ടറി*

You might also like

Leave A Reply

Your email address will not be published.