ക്ഷേത്രത്തിന് പുറത്ത് സംഗമ വേദിയിലും കഥകളി അവതരിപ്പിക്കുന്നുണ്ട്.സംഗമപുരിയിലെത്തുന്ന കഥകളി പ്രേമികള്‍ക്ക് ഇനി ഉറക്കമില്ലാരാവുകളാണ്. കൂടല്‍മാണിക്യം ക്ഷേത്രോത്സവം കഥകളി പ്രേമികളുടെ ഉത്സവം കൂടിയാണ്. ഇനിയുള്ള ഏഴു രാത്രികള്‍ പ്രഗത്ഭരായ കലാകാരന്‍മാര്‍ അണിനിരക്കുന്ന കഥകളിയാണ് അരങ്ങേറുക.വിളക്കിനുശേഷം രാത്രി 12 മുതല്‍ പുലര്‍ച്ചെവരെ നീളുന്ന കഥകളി കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ പ്രത്യേകതയാണ്. കലാപരിപാടികള്‍ക്ക് മാറ്റുകൂട്ടാന്‍ ഇത്തവണ മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ കഥകളിയുമുണ്ട്. മന്ത്രി ദമയന്തിയായി വേഷമിടുന്ന നളചരിതം ഒന്നാംദിവസം കഥകളി ഞായറാഴ്ച രാത്രി ഏഴിന് സംഗമം വേദിയില്‍ അരങ്ങേറും.ഉത്തരാസ്വയംവരം, പ്രഹ്ലാദ ചരിതം, സംഗമേശ മഹാത്മ്യം, ദക്ഷയാഗം, സന്താനഗോപാലം, കിരാതം, ലവണാസുരവധം, കല്യാണസൗഗന്ധികം, സീതാസ്വയംവരം, നളചരിതം ഒന്നാംദിവസം, നളചരിതം രണ്ടാം ദിവസം, ശ്രീരാമപട്ടാഭിഷേകം എന്നിവയാണ് ഈ വര്‍ഷം അവതരിപ്പിക്കുന്ന കഥകള്‍