ഉപ തെരഞ്ഞെടുപ്പുകളിലും നിലംതൊടാതെ ബിജെപി

0

ഉപതെരഞ്ഞെടുപ്പുകളിലും കനത്ത പ്രഹരം.പഞ്ചാബിലെ ജലന്ധര്‍ ലോക്‌സഭ മണ്ഡലം, ഉത്തര്‍പ്രദേശ്, ഒഡീഷ, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലുമാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണായകമാണ്.കോണ്‍ഗ്രസിന്റെ സന്തോഷ് സിംഗ് ചൗരധി അന്തരിച്ചതോടെയാണ് പഞ്ചാബിലെ ജലന്ധറില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ ആംആദ്മിയുടെ സുശീല്‍ കുമാര്‍ റിങ്കുവാണ് ജലന്ധറില്‍ ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കരംജിത്ത് കൗറിനെതിരെ 32000 ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുശീല്‍ കുമാര്‍ റിങ്കു ലീഡ് ചെയ്യുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി ഇന്ദര്‍ ഇക്ബാല്‍ സിംഗ് അത്വാല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഉത്തര്‍പ്രദേശിലെ സുവര്‍, ഛന്നാബെന്‍, ഒഡീഷയിലെ ജാര്‍സുഗുഡ, മേഘാലയിലെ സഹ്യോണ്‍ഗ് എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പുകള്‍ നടന്നത്. ഇവിടെയും ബിജെപി ക്ഷയിക്കുന്ന കാഴ്ചയാണുള്ളത്.രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പുകളില്‍ ഒന്നായിരുന്നു കര്‍ണാടകയിലേത്. നിലവില്‍ പുറത്തുവരുന്ന ഫലസൂചികകള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. കോണ്‍ഗ്രസ് 118 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി 74, ജെഡിഎസ് 26 എന്നിങ്ങനെയാണ് സീറ്റ് നില. ഉച്ചകഴിയുന്നതോടെ ഫലം സംബന്ധിച്ച്‌ വ്യക്തമായ ചിത്രം തെളിയും.

You might also like

Leave A Reply

Your email address will not be published.