എസ് എസ് എഫ് മുപ്പതാമത് കേരള സാഹിത്യോത്സവ് തിരുവനന്തപുരത്ത്

0

തിരുവനന്തപുരം: എസ് എസ് എഫ് മുപ്പതാമത് കേരള സാഹിത്യോത്സവ് ആഗസ്റ്റ് 4 മുതൽ 13 വരെ തിരുവനന്തപുരം വേദിയാകും. നഗരത്തിൽ സജ്ജമാക്കുന്ന പത്ത് വേദികളിലായി സാംസ്‌കാരിക ചർച്ചകൾ,കലാസ്വാദനങ്ങൾ, മത്സര പരിപാടികൾ എന്നിവ സംഘടിപ്പിക്കും.


ഈ വർഷത്തെ സാഹിത്യോത്സവ് അവാർഡ് ജേതാവിന് സമ്മാനിക്കും.
ജോയിൻ്റ് കൗൺസിൽ ഹാളിൽ നടന്ന പ്രഖ്യാപന സമ്മേളനം
കേരള മുസ്‌ലീം
ജമാഅത്ത് സംസ്ഥാന സെക്രട്ടറി
എ സൈഫുദ്ധീൻ ഹാജി ഉദ്ഘാടനം ചെയ്തു.
എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് ഫിർദൗസ് സഖാഫി അധ്യക്ഷത വഹിച്ചു.


സി എൻ ജഅഫർ സ്വാദിഖ് പ്രമേയ പ്രഭാഷണം നടത്തി,
സമസ്ത കേന്ദ്ര മുശാവറ അംഗം വിഴിഞ്ഞം അബ്‌ദുറഹ്മാൻ സഖാഫി സാഹിത്യോത്സവ സ്വാഗത സംഘത്തെ പ്രഖ്യാപിച്ചു.
നിസാമുദ്ധീൻ ഫാളിലി കൊല്ലം,ഹാഷിം ഹാജി,സിയാദ് കളിയിക്കാവിള,
ജാബിർ ഫാളിലി,
സനൂജ് വഴിമുക്ക്,
എന്നീവർ പ്രസംഗിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി
സി ആർ കെ കുഞ്ഞു മുഹമ്മദ്‌ സ്വാഗതവും,
ജില്ലാ സെക്രട്ടറി നൗഫൽ നന്ദിയും പറഞ്ഞു.
വിദ്യാർഥിസമൂഹത്തിൽ കലാസാഹിത്യ നൈപുണികളെ വികസിപ്പിച്ചും സാംസ്‌കാരിക സംവാദങ്ങൾ സാധ്യമാക്കിയും മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുകയാണ് സാഹിത്യോത്സവ്. കേരള സാഹിത്യോത്സവിന്റെ സന്ദേശം പ്രചരിപ്പിച്ച് രണ്ടു ലക്ഷം വീടുകളിൽ ഫാമിലി സാഹിത്യോത്സവുകൾ നടന്നു വരുന്നു. പതിനയ്യായിരം ഗ്രാമങ്ങളിൽ ബ്ലോക്ക്‌, യൂണിറ്റ് സാഹിത്യോത്സവുകൾ സംഘടിപ്പിക്കപ്പെടും. സാംസ്‌കാരിക ഘോഷയാത്ര ഉൾപ്പെടെയുള്ള പരിപാടികൾ അനുബന്ധമായി നടക്കും. സെക്ടർ, ഡിവിഷൻ, ജില്ലാ സാഹിത്യോത്സവുകളിൽ കലാസാഹിത്യ മത്സരങ്ങൾക്ക് പുറമെ സാഹിത്യസംവാദങ്ങളും സാംസ്‌കാരിക പ്രഭാഷണങ്ങളും നടക്കും.

You might also like
Leave A Reply

Your email address will not be published.